Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുരിതം തിരിച്ചറിഞ്ഞ് നയന്‍‌താരയും; ദുരിതാശ്വാസ നിധിയിലേക്ക് നയന്‍‌സും സംഭാവന നല്‍കി

ദുരിതം തിരിച്ചറിഞ്ഞ് നയന്‍‌താരയും; ദുരിതാശ്വാസ നിധിയിലേക്ക് നയന്‍‌സും സംഭാവന നല്‍കി

ദുരിതം തിരിച്ചറിഞ്ഞ് നയന്‍‌താരയും; ദുരിതാശ്വാസ നിധിയിലേക്ക് നയന്‍‌സും സംഭാവന നല്‍കി
ചെന്നൈ , വെള്ളി, 17 ഓഗസ്റ്റ് 2018 (19:58 IST)
മഴക്കെടുതിയില്‍ സംസ്ഥാനത്തെ ജനജീവിതം താറുമാറാകുമ്പോള്‍ കൈത്താങ്ങായി ചലച്ചിത്ര താരം നയന്‍താരയും. മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ താരം സംഭാവന നല്‍കി.

പ്രളയക്കെടുതി അതിരൂക്ഷമായ പത്തനംതിട്ടയിലെ തിരുവല്ലയാണ് നയന്‍താരയുടെ ജന്മദേശം.

നടന്മാരായ വിജയ് സേതുപതിയും ധനുഷും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് സംഭാവന്‍ ചെയ്‌തിരുന്നു. ധനുഷ് 15 ലക്ഷവും വിജയ് സേതുപതി 25 ലക്ഷവുമാണ് സംഭവാന ചെയ്‌തത്.

കേരളത്തിന് കഴിയാവുന്ന സഹായം ചെയ്‌തു നല്‍കണമെന്ന് തമിഴ്‌ സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ നടികര്‍ സംഘം ജനറല്‍ സെക്രട്ടറി വിശാല്‍ അഭ്യര്‍ഥിച്ചിരുന്നു. 10 ലക്ഷം രൂപയാണ് വിശാല്‍ കേരളത്തിന് നല്‍കിയത്.

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍, താര സഹോദരന്മാരായ സൂര്യ, കാര്‍ത്തി, സിദ്ധാര്‍ത്ഥ് നടി രോഹിണി തുടങ്ങിയവര്‍ ധനസഹായം നല്‍കുമെന്ന് നേരത്തേ അറിയിച്ചിരുന്നു.

കമല്‍ ഹാസനും കാര്‍ത്തിയും തുക കൈമാറി. കഴിഞ്ഞ ദിവസം കാര്‍ത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷമാണ് തുക കൈമാറിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണ്ണിടിച്ചിലും പേമാരിയും; ശനിയാഴ്‌ചയും ട്രെയിനുകള്‍ ഓടില്ല - റദ്ദാക്കിയ ട്രെയിനുകള്‍ ഇവയെല്ലാം