Select Your Language

Notifications

webdunia
webdunia
webdunia
Monday, 24 February 2025
webdunia

മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

മഴയുടെ ശക്തി കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം , വെള്ളി, 17 ഓഗസ്റ്റ് 2018 (15:45 IST)
എറണാകുളം, ഇടുക്കി ജില്ലകളില്‍ ശനിയാഴ്ചയും അതിശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്തൊട്ടാകെ മഴയുടെ തീവ്രത കുറയുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. 
 
ഇന്ന് മഴയ്‌ക്ക് നേരിയ ശമനം ഉണ്ടായത് രക്ഷാപ്രവർത്തനങ്ങൾക്ക് ആശ്വാസം നൽകുന്നുണ്ട്. അതേസമയം, തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിലൊഴികെ റെഡ് അലേർട്ട് ഇപ്പോഴും തുടരുകയാണ്. എങ്കിലും മഴയുടെ ശക്തി കുറഞ്ഞത് ആശ്വാസകരമാണ്.
 
സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്. കൂടുതൽ പ്രവർത്തകർ രക്ഷാപ്രവർത്തനത്തിന്റെ ഭാഗമാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയക്കെടുതിയിൽ കേരളം; രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു, കൂടുതൽ സൈനികർ രംഗത്ത്