Publish Date: Tue, 17 Nov 2020 (18:31 IST)
Updated Date: Tue, 17 Nov 2020 (18:33 IST)
ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നാര്‍കോട്ടിക്‌സ് കണ്‍ട്രോണ്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. പരപ്പന അഗ്രഹാര ജയിലില്‍ എന്‍സിബി ഉദ്യോഗസ്ഥര്‍ എത്തിയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് ബംഗളൂര്‍ എന്‍സിബി ആസ്ഥാനത്ത് എത്തിച്ചു.
നേരത്തേ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ബിനീഷിനെ എന്‍സിബി കൂടി അറസ്റ്റു ചെയ്ത സാഹചര്യത്തില്‍ ജാമ്യം ലഭിക്കാന്‍ സാധ്യത കുറവാണ്. ഈമാസം 20വരെ ബിനീഷിനെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.