Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊച്ചി പുറംകടലിൽ നിന്നും പിടിച്ച ലഹരിമരുന്നിന്റെ മൂല്യം 25,000 കോടി രൂപ

കൊച്ചി പുറംകടലിൽ നിന്നും പിടിച്ച ലഹരിമരുന്നിന്റെ മൂല്യം 25,000 കോടി രൂപ
, തിങ്കള്‍, 15 മെയ് 2023 (17:04 IST)
കൊച്ചി പുറംകടലിൽ കപ്പലിൽ നിന്നും പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ. പിടിച്ചെടുത്ത മയക്കുമരുന്നിൻ്റെ മൂല്യം അളന്ന് തിട്ടപ്പെടുത്തിയ ശേഷമാണ് വിവരം എൻസിബി പുറത്തുവിട്ടത്.
 
കപ്പലിൽ നിന്നും പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ തരം തിരിക്കലിനും മൂല്യം കണക്കാക്കുന്നതിനും വേണ്ടി 23 മണിക്കൂറോളം സമയമെടുത്തു. ആകെ 2525 കിലോ മെത്താംഫിറ്റമിനാണ് പിടിച്ചെടുത്തത്. 134 ചാക്കുകളിലായാണ് ഇവ സൂക്ഷിച്ചിരുന്നത്. ശനിയാഴ്ചയാണ് കൊച്ചി പുറംകടലിൽ കപ്പൽ വളഞ്ഞ് കിലോക്കണക്കിന് വരുന്ന ലഹരിമരുന്ന് നാവികസേനയും എൻസിബിയും ചേർന്ന് പിടിച്ചെടുത്തത്. രാജ്യത്ത് ഇന്നുവരെ നടന്നതിൽ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. ആദ്യഘട്ടത്തിൽ 15,000 കോടി രൂപയുടെ ലഹരിമരുന്നാണ് കണ്ടെടുത്തതെന്നായിരുന്നു നിഗമനം. ലഹരിമരുന്നിന്റെ  തരം തിരിക്കലും കണക്കെടുപ്പും പൂർത്തിയായതിടെയാണ് വിപണിമൂല്യം സ്ഥിരീകരിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്‌നാട്ടിൽ വിഷമദ്യ ദുരന്തം, 2 ജില്ലകളിലായി 11 മരണം: 2 പേർ അറസ്റ്റിൽ