തനിക്ക മാനസിക രോഗമാണെന്ന് വരുത്തി തീർത്ത് കെവിന്റെ വീട്ടിൽനിന്നും പുറത്തുകൊണ്ടുവരാനാണ് തന്റെ അച്ഛൻ ശ്രമിക്കുന്നത് എന്ന് നീനു. കെവിന്റെ വീട്ടിലെ താമസം ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത് അതിനു വെണ്ടിയാണ് ഹൈക്കോടതിയിൽ കെട്ടിച്ചമച്ച ഹർജിനൽകിയിരിക്കുന്നത് എന്നു നീനു പറഞ്ഞു.
കെവിന്റെ മാതാപിതാക്കൾ പറയും വരെ ഇവിടെ തന്നെ തുടരും. സ്വന്തം വീട്ടിൽ കുട്ടിക്കാലം മുതൽ മർദ്ദനവും മാനസിക പീഠനവുമാണ് നേരിടേണ്ടി വന്നിട്ടുള്ളത്. കുറ്റിച്ചൂലുകൊണ്ടും വടികൊണ്ടും എല്ലാം മർദ്ദിച്ചിട്ടുണ്ട്. മുടിക്ക് കുത്തിപ്പിടിച്ചെല്ലാം അച്ഛൻ തല്ലാറുണ്ടായിരുന്നു. കെവിനെ കൊല്ലാനുള്ള ഗൂഡാലോചനയിൽ തന്റെ അമ്മക്കും പങ്കുണ്ടെന്നും നീനു പറയുന്നു.
മുൻപ് തന്നെ കൌൺസലിങ്ങിന് കൊണ്ടുപോയിട്ടുണ്ട്. എന്നാൽ തനിക്കല്ല തന്റെ മാതാപിതാക്കൾക്കാണ് കൌൺസലിങ്ങ് വേണ്ടതെന്നാണ് അന്ന് ഡോക്ടർ പറഞ്ഞത്. കെവിന്റെ ജീവനെടുത്തവരുടെ സംരക്ഷണം സ്വീകരിക്കില്ലെന്നും കെവിന്റെ വീട്ടിൽ നിന്നുകൊണ്ട് തന്നെ പഠനം പൂർത്തിയാക്കുമെന്നും നീനു പറഞ്ഞു