Select Your Language

Notifications

webdunia
webdunia
webdunia
गुरुवार, 26 दिसंबर 2024
webdunia

നീനുവിന് മാനസിക പ്രശ്നങ്ങളില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ

നീനുവിന് മാനസിക പ്രശ്നങ്ങളില്ലെന്ന് അന്വേഷണ സംഘം കോടതിയിൽ
, വ്യാഴം, 12 ജൂലൈ 2018 (15:28 IST)
നിനുവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന കുടുംബത്തിന്റെ വാദം പൊളിച്ച് അന്വേഷണ സംഘം. നീനുവിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് തെളിയിക്കുന്ന ആശുപത്രി രേഖകൾ അന്വേഷണ സംഘം കോടതിയിൽ അഹാജരാക്കി. നീനുവിന് മാനസികമായ പ്രശ്നങ്ങൾ ഉണ്ടെന്ന് പ്രതിഭഗം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ചികിത്സാ രേഖകൾ ഹാജരാക്കാൻ കോടതി അന്വേഷണ സംഘത്തിന് നിർദേശം നൽകിയത്.
 
സാധാരന കൌൺസലിങ് മാത്രമാണ് നീനുവിന് നൽകിയതന്നും മാനസികമായി യാതൊരു പ്രശ്നവും നിനുവിന് ഇല്ലല്ലെന്നും അനന്തപുരി ആശുപത്രിയിലെ ഡോക്ടർ വൃന്ദ ഏറ്റുമാനൂർ കോടതിയെ അറിയിച്ചു. ഒരു പ്രണയം ഉണ്ടെന്നും അതിൽ നിന്നും പിൻ‌മാറില്ലെന്നും നീനു പറഞ്ഞിരുന്നതായും ഡോക്ടർ പറഞ്ഞു. നീന്നു സുരക്ഷിതമായാണോ താമസിക്കുന്നത് എന്ന് ഉറപ്പ് വരുത്താൻ കോടതി പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തട്ടിക്കൊണ്ടുപോയ ഏഴു വയസുകാരന്റെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ