ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികൾ രാജ്യത്ത് നിരോധിച്ചേക്കില്ലെന്ന് റിപ്പോർട്ടുകൾ. എന്നാൽ ക്രിപ്റ്റോ കറൻസികളെ. കറൻസികൾ എന്നതിനു പകരമയി ചരക്കാരി പരിഗണിക്കാനാണ് തീരുമാനം. ക്വാർട്ട്സ് ആൺ ആണ് ഇക്കര്യം പുറത്തുവിട്ടത്.
രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയിൽ ക്രിപ്പ്റ്റോ കറൻസിയുടെ സാധ്യത പഠിക്കുന്നതിനായി റിസർവ് ബാങ്കിന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയെ ഉദ്ധരിച്ചാണ് വാർത്തകൾ പുറത്തു വരുന്നത്.
ബിറ്റ്കോയിൻ ഉൾപ്പടെയുള്ള ക്രിപ്റ്റോ കറൻസികളെ ചരക്കായി പരിഗണിക്കുമ്പോൾ ഇതിന്റെ വില്പന നിയന്ത്രിക്കാൻ സാധിക്കും. രാജ്യത്തെ ഓഹരി വിപണിയിൽ അനേകം ചർക്കുകൾ വിപണനം ചെയ്യുന്നത് പോലെ ഇവയും വിപണനം ചെയ്യാം എന്നാൽ ഇതിനുപയോഗിക്കുന്ന പണം നിയമ വിരുദ്ധമാണോ എന്നറിയുകയാണ് പ്രധാനം എന്നാണ് കമ്മറ്റിയുടെ കണ്ടെത്തൽ.