Select Your Language

Notifications

webdunia
webdunia
webdunia
webdunia

നീറ്റ് വിവാദം: പരീക്ഷ കഴിഞ്ഞ് പോകുമ്പോള്‍ അടിവസ്ത്രം ഇടാന്‍ സമ്മതിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍

NEET Exam dress code controversy നീറ്റ് വിവാദം: പരീക്ഷ കഴിഞ്ഞ് പോകുമ്പോള്‍ അടിവസ്ത്രം ഇടാന്‍ സമ്മതിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍
, ചൊവ്വ, 19 ജൂലൈ 2022 (11:05 IST)
നീറ്റ് പരീക്ഷാ കേന്ദ്രത്തില്‍ അടിവസ്ത്രം അഴിപ്പിച്ച് പരിശോധിച്ച സംഭവത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതി നല്‍കി. കൊട്ടാരക്കര ഡി.വൈ.എസ്.പിക്ക് മൂന്ന് പെണ്‍കുട്ടികളാണ് ചൊവ്വാഴ്ച പരാതി നല്‍കിയത്. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലേക്കിട്ടാണ് പരീക്ഷ എഴുതിയതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. 
 
പരീക്ഷ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ സ്‌കാനിങ്ങിനാണെന്ന് പറഞ്ഞ് വിളിപ്പിച്ചു. ഹുക്കുള്ള അടിവസ്ത്രമാണോ എന്ന് ചോദിച്ചു. ആണെന്ന് പറഞ്ഞപ്പോള്‍ മറ്റൊരു മുറിയിലേക്ക് കയറി നില്‍ക്കാന്‍ പറഞ്ഞു. അതിനകത്ത് കയറി അടിവസ്ത്രം മാറാന്‍ ആവശ്യപ്പെട്ടു. അടിവസ്ത്രം സൂക്ഷിക്കാന്‍ ആ മുറിയില്‍ സ്ഥലമൊന്നും ഇല്ലായിരുന്നു. മുറിയിലെ ഒരു മേശപ്പുറത്ത് അടിവസ്ത്രങ്ങള്‍ എല്ലാവരും കൂട്ടിയിട്ടു. 
 
പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ അടിവസ്ത്രം സൂക്ഷിച്ച മുറിക്ക് പുറത്ത് വലിയ തിരക്കായിരുന്നു. ഭാഗ്യംകൊണ്ടാണ് തിരക്കിനിടയില്‍ നിന്ന് അടിവസ്ത്രം കിട്ടിയത്. ചില കുട്ടികള്‍ അവിടെ കരയുന്നുണ്ടായിരുന്നു. എല്ലാവരുംകൂടി മുറിയിലേക്ക് ഇടിച്ചുകയറിയതോടെ അടിവസ്ത്രം ധരിക്കേണ്ടെന്നും കൈയില്‍ ചുരുട്ടിക്കൊണ്ട് പോകാമെന്നും അവിടെനിന്നവര്‍ പറഞ്ഞു. പരീക്ഷ കഴിഞ്ഞ് പോകുമ്പോള്‍ അടിവസ്ത്രം ഇടാന്‍ സമ്മതിക്കാത്തത് വലിയ വിഷമമായെന്നും വിദ്യാര്‍ഥിനികള്‍ പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരിച്ചു