Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

കടല്‍ തീരത്ത് വെച്ച് ക്ലാസില്‍ പങ്കെടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം; 25 പേര്‍ ആശുപത്രിയില്‍

Students health issue
, ചൊവ്വ, 19 ജൂലൈ 2022 (08:35 IST)
കണ്ണൂര്‍ മരക്കാപ്പ് കടപ്പുറം ഫിഷറീസ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. 25 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടപ്പുറത്ത് വെച്ച് കുട്ടികള്‍ക്ക് ക്ലാസെടുത്ത ശേഷമാണ് അസ്വസ്ഥതയുണ്ടായത്. ഉച്ചയോടെയായിരുന്നു സംഭവം. ഏകദിന കൗണ്‍സിലിങ് ക്യാംപില്‍ പങ്കെടുപ്പിക്കാനാണ് കുട്ടികളെ കടല്‍ തീരത്തേക്ക് എത്തിച്ചത്. അവിടെ വെച്ച് ഏതാനും മണിക്കൂറുകള്‍ ക്ലാസെടുത്തു. കടപ്പുറത്തെ കാറ്റു കൊണ്ടാകും കുട്ടികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് ഡിഎംഒ പറയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണൂരില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെ ഏണിപ്പടിയില്‍ നിന്ന് വീണ് 10മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു