Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്തത് മുന്‍ കാമുകനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍; പരസ്പരബന്ധമില്ലാതെ സംസാരിച്ച് നീതു

Neethu
, വെള്ളി, 7 ജനുവരി 2022 (08:26 IST)
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആണ്‍സുഹൃത്തിനെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത്. പൊലീസ് കസ്റ്റഡിയിലാണ് നീതു ഇപ്പോള്‍. പരസ്പര ബന്ധമില്ലാതെയാണ് നീതു പൊലീസിനോട് സംസാരിക്കുന്നത്. നീതുവിന്റെ ആണ്‍സുഹൃത്തിന്റെ പേര് ഇബ്രാഹിം ബാദുഷ എന്നാണ്. നേരത്തെ ഇവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. ബാദുഷയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. 
 
ഇബ്രാഹിം ബാദുഷയുമായി നീതുവിന് അടുത്ത ബന്ധമുണ്ടായിരുന്നു. നീതു ഗര്‍ഭിണിയായിരുന്നു. എന്നാല്‍, ഇതിനിടെയാണ് ബാദുഷ തന്നെ വഞ്ചിച്ച് മറ്റൊരു വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് നീതു അറിഞ്ഞത്. ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാന്‍ തീരുമാനിച്ചതോടെ ബ്ലാക്മെയില്‍ ചെയ്യുന്നതിനാണ് തന്റെ കുഞ്ഞാണെന്ന് കാണിക്കാന്‍ നീതു മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയത്. നീതു തന്റെ ഗര്‍ഭം നേരത്തെ അലസിപ്പിക്കുകയും ചെയ്തിരുന്നു. 
 
തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു നീതുവിന്റെ ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ കൈയില്‍ നിന്ന് പണവും സ്വര്‍ണവും വാങ്ങിച്ചിട്ടുണ്ടെന്ന് നീതു പറയുന്നു. ഇത് തിരിച്ചു കിട്ടാന്‍ വേണ്ടിയായിരുന്നു കുഞ്ഞിനെ ഉപയോഗിച്ച് ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ചത്. ഇബ്രാഹിമിനേയും നീതുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണ്. ഇവരുടെ മാതാപിതാക്കളും ഇന്നലെ സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്കാര്‍ക്കും സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയില്ലായിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒമിക്രോണ്‍ ഡല്‍റ്റയെക്കാള്‍ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന