Select Your Language

Notifications

webdunia
webdunia
webdunia
Sunday, 6 April 2025
webdunia

ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്തുള്ള പരിചയം, പിന്നീട് പ്രണയമായി; ഇബ്രാഹിമിന് പലപ്പോഴായി നീതു കൊടുത്തത് ലക്ഷങ്ങള്‍ !

Child Kidnap
, വെള്ളി, 7 ജനുവരി 2022 (08:20 IST)
കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ നീതു ഇബ്രാഹിം ബാദുഷയെ പരിചയപ്പെടുന്നത് ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യാന്‍ തുടങ്ങിയതോടെയാണ്. ഇരുവരും പെട്ടന്ന് അടുത്തു. ഇരുവരും പ്രണയത്തിലാകുകയും പലപ്പോഴും ഒന്നിച്ച് താമസിക്കുകയും ചെയ്തിട്ടുണ്ട്. ഇബ്രാഹിമിനെ നീതുവിന് വിശ്വാസമായിരുന്നു. ഇബ്രാഹിം തന്നെ വിവാഹം കഴിക്കുമെന്നാണ് നീതു വിചാരിച്ചിരുന്നത്. ഇബ്രാഹിം ചോദിച്ചപ്പോള്‍ എല്ലാം നീതു പലപ്പോഴായി പണം നല്‍കി. ലക്ഷങ്ങളാണ് ഇബ്രാഹിം നീതുവില്‍ നിന്ന് കൈപറ്റിയത്. മുപ്പത് ലക്ഷം രൂപയും സ്വര്‍ണവും ഇബ്രാഹിമിന്റെ കൈയിലുണ്ടെന്നാണ് നീതു പൊലീസിനോട് പറയുന്നത്.

നീതു ഗര്‍ഭിണിയായതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇബ്രാഹിം നീതുവില്‍ നിന്ന് അകലാന്‍ തുടങ്ങുകയും വേറെ വിവാഹം കഴിക്കാന്‍ ശ്രമിക്കുകയും ചെയ്തു. താന്‍ വഞ്ചിക്കപ്പെട്ടു എന്ന് മനസിലായതോടെയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത് ഇബ്രാഹിമിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ തീരുമാനിച്ചത്.

തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു നീതുവിന്റെ ശ്രമം. ഇബ്രാഹിമിനേയും നീതുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണ്. ഇവരുടെ മാതാപിതാക്കളും ഇന്നലെ സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്കാര്‍ക്കും സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും അറിയില്ലായിരുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്