Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചെന്താമരയെ പേടി; മൊഴി നല്‍കാന്‍ വിസമ്മതിച്ച് നാല് സാക്ഷികള്‍

Nenmara Murder Case - Chenthamara

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 14 ഫെബ്രുവരി 2025 (11:32 IST)
ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ പേടിച്ച് മൊഴി നല്‍കാതെ പിന്മാറി നാല് സാക്ഷികള്‍. കൊലപാതകത്തിന് പിന്നാലെ ചെന്താമര കൊടുവാളുമായി നില്‍ക്കുന്നത് കണ്ട വീട്ടമ്മ താന്‍ ഒന്നും കണ്ടില്ലെന്ന് പറയുന്നു. ചിന്താമര സുധാകരനെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്ന് ആദ്യം പറഞ്ഞ നാട്ടുകാരന്‍ അറിയില്ലെന്ന് പറഞ്ഞ് പിന്‍വാങ്ങി. കൊലപാതക ദിവസം ചെന്താമര വീട്ടിലുണ്ടായിരുന്നുവെന്ന് പറഞ്ഞ രണ്ടുപേരും കൂറുമാറി.
 
അതേസമയം ചെന്താമര കൊല്ലാന്‍ തീരുമാനിച്ചിരുന്ന അയല്‍വാസിയായ പുഷ്പ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. കൊലപാതകത്തിനുശേഷം പ്രതി ആയുധവുമായി നില്‍ക്കുന്നത് താന്‍ കണ്ടെന്ന നിലപാടില്‍ ഉറച്ചുതന്നെയാണ് പുഷ്പ നില്‍ക്കുന്നത്. തന്റെ കുടുംബം തകരാന്‍ കാരണം പുഷ്പ ആണെന്നും അവരെ വക വരുത്താന്‍ സാധിക്കാത്തതില്‍ നിരാശ ഉണ്ടെന്നും ചെന്താമര മൊഴി നല്‍കിയിരുന്നു.
 
2019ല്‍ അയല്‍വാസിയായ സജിതയെ കൊന്നു ജയിലില്‍ പോയതായിരുന്നു ചെന്താമര. ചെന്താമര ജാമ്യത്തില്‍ ഇറങ്ങിയപ്പോഴാണ് സജിതയുടെ ഭര്‍ത്താവിനെയും കൊലപ്പെടുത്തിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൂടുതല്‍ ജോലി ചെയ്യാന്‍ വിസമ്മതിച്ചു; ലോക്കോ പൈലറ്റിനെ റെയില്‍വേ പിരിച്ചുവിട്ടു