Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവജാത ശിശുവിനെ പള്ളിയിൽ ഉപേക്ഷിച്ച് മുങ്ങിയ മാതാപിതാക്കളെ കണ്ടെത്തി

നവജാത ശിശുവിനെ പള്ളിയിൽ ഉപേക്ഷിച്ച് മുങ്ങിയ പിതാവിനെ അറസ്‌റ്റ് ചെയ്‌തു

New born baby
കൊച്ചി , ശനി, 2 ജൂണ്‍ 2018 (11:02 IST)
നവജാത ശിശുവിനെ പള്ളിയില്‍ ഉപേക്ഷിച്ചു മുങ്ങിയ പിതാവിനെ പൊലീസ് കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പൊലീസ് അറസ്‌റ്റുചെയ്‌തത്. പ്രസവം കഴിഞ്ഞതിനാൽ യുവതിയുടെ ആരോഗ്യനില കണക്കിലെടുത്തുകൊണ്ടാണ് ഡിറ്റോയുടെ ഭാര്യയെ അറസ്‌റ്റുചെയ്യാതിരുന്നത്.
 
ഇന്നലെ വൈകീട്ടാണ് കുഞ്ഞിനെ ദമ്പതികൾ കൊച്ചിയിലെ പള്ളിയിൽ ഉപേക്ഷിച്ചു മുങ്ങിയത്. മാധ്യമങ്ങളിൽ വന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ് ഹാളിലെ കുമ്പസാര കൂടിന് സമീപമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.
 
പാരിഷ് ഹാളിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയതിനെ തുടർന്നാണ് സിസിടിവി പരിശോധിക്കുകയും മാതാവും പിതാവും ഒന്നിച്ചെത്തിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നും മനസ്സിലായത്. ഇവർക്കൊപ്പം മൂന്ന് വയസ്സ് പ്രായം തോന്നിക്കുന്ന മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെവിൻ വധം; വീഴ്‌ച വരുത്തിയ സ്‌പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ നീക്കം