Select Your Language

Notifications

webdunia
webdunia
webdunia
webdunia

അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമർദ്ദം, കേരളത്തിൽ 5 ദിവസം കൂടി മഴ തുടരും

Rain, Wind, Kerala Weather, Heavy Wind with Rain in Kerala, Wind Alert in kerala, ശക്തമായ കാറ്റിനു സാധ്യത, കാറ്റും മഴയും, ശക്തമായ കാറ്റ് ജാഗ്രതാ നിര്‍ദേശങ്ങള്‍

അഭിറാം മനോഹർ

, ഞായര്‍, 29 ജൂണ്‍ 2025 (11:28 IST)
അറബിക്കടലിന് മുകളിലായി പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ കേരളത്തില്‍ 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി,മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
 
സൗരാഷ്ട്ര-കച്ചിനും അതിനോട് ചേര്‍ന്നുള്ള വടക്കു കിഴക്കന്‍ അറബിക്കടലിനും മുകളിലായി ന്യൂനമര്‍ദം രൂപപ്പെട്ടു. 
തെക്കു പടിഞ്ഞാറന്‍ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറില്‍ വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള  തീരദേശ ബംഗ്ലാദേശ് പശ്ചിമ ബംഗാളിനും  മുകളിലായി ന്യൂനമര്‍ദമായി ശക്തിപ്രാപിയ്ക്കാനും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കേരളത്തില്‍  അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത.   ഇന്ന് (ജൂണ്‍ 28)  ഒറ്റപ്പെട്ട  അതിശക്തമായ മഴയ്ക്കും; ജൂണ്‍  28 & 29 ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ജൂണ്‍ 28) കേരളത്തിന് മുകളില്‍  മണിക്കൂറില്‍ പരമാവധി 40  -50   കിലോമീറ്റര്‍  വരെ വേഗതയില്‍ കാറ്റു ശക്തമാകാനും സാധ്യത
 
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു
 
ഓറഞ്ച് അലര്‍ട്ട്
 
28/06/2025:  പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട്
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. 
 
മഞ്ഞ അലര്‍ട്ട്
 
28/06/2025: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
29/06/2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Today's Gold Rate: 14 ദിവസം കൊണ്ട് സ്വർണത്തിന് കുറഞ്ഞത് 3100 രൂപ, വമ്പൻ വീഴ്ച; ആശ്വാസത്തിൽ ഉപഭോക്താക്കൾ