Select Your Language

Notifications

webdunia
webdunia
webdunia
webdunia

മദ്യപിച്ച കസ്റ്റമറിന് ഡ്രൈവറെ ഏര്‍പ്പെടുത്തണം; ബാറുകള്‍ക്ക് നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

മദ്യപിച്ച കസ്റ്റമറിന് ഡ്രൈവറെ ഏര്‍പ്പെടുത്തണം; ബാറുകള്‍ക്ക് നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 31 ഡിസം‌ബര്‍ 2024 (15:55 IST)
മദ്യപിച്ച കസ്റ്റമറിന് ഡ്രൈവറെ ഏര്‍പ്പെടുത്തണമെന്ന് ബാറുകള്‍ക്ക് നിര്‍ദേശവുമായി മോട്ടോര്‍ വാഹന വകുപ്പ്. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ മോട്ടോര്‍ വാഹന പുറപ്പെടുവിച്ചു. ഡ്രൈവര്‍മാരെ നല്‍കുന്നതിന്റെ വിശദാംശങ്ങള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും കസ്റ്റമറിന്റെ വിവരങ്ങള്‍ പോലീസിനും മോട്ടോര്‍ വാഹന വകുപ്പിനും കൈമാറണമെന്നും ആര്‍ടിഒ നിര്‍ദേശം നല്‍കി.
 
അതേപോലെ സമയം റോഡുകളിലൂടെ പോകുന്ന നൂറ് വാഹനങ്ങളില്‍ പത്തെണ്ണമെങ്കിലും നിയമം പാലിക്കാതെയാണ് യാത്ര ചെയ്യുന്നതെന്ന് പരിശോധനകള്‍ നടത്തുന്ന മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതെയുള്ള യാത്ര, അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കല്‍, അമിതഭാരം കയറ്റി വാഹനമോടിക്കല്‍ തുടങ്ങിയവയാണ് പ്രധാന നിയമലംഘനങ്ങള്‍. അതേസമയം നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് ലഭിച്ചിട്ടും പിഴ അടക്കാത്തവരെ കണ്ടെത്താനും തീരുമാനമായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈക്കൂലിക്കേസിൽ താത്ക്കാലിക സർവേയർ വിജിലൻസ് പിടിയിലായി