Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ കൊന്നശേഷം തമിഴ്‌നാട്ടിലേക്ക് പോയി മറ്റൊരു വിവാഹം കഴിച്ചു : പ്രതി 26 വർഷത്തിന് ശേഷം പിടിയിൽ

എ കെ ജെ അയ്യര്‍
വെള്ളി, 7 ഒക്‌ടോബര്‍ 2022 (19:29 IST)
പാലക്കാട്: ഭാര്യയെ കൊന്നശേഷം തമിഴ്‌നാട്ടിലേക്ക് പോയി മറ്റൊരു വിവാഹം കഴിച്ചു ഒളിവിൽകഴിഞ്ഞ പ്രതി 26 വർഷത്തിന് ശേഷം പിടിയിലായി. പൊള്ളാച്ചി മയിലാണ്ടിപ്പേട്ട ശെൽവരാജ് എന്ന 53 കാരനാണ് കൊഴിഞ്ഞാമ്പാറ പോലീസ് വലയിലായത്.

കേസിനാസ്പദമായ സംഭവം നടന്നത് 1996 ലാണ്. കൊഴിഞ്ഞാമ്പാറ വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിൽ ശെൽവരാജ്, മാതാവ് രാമാത്താൾ എന്നിവർ ഭാര്യ മീനാക്ഷിക്കൊപ്പമാണ് താമസിച്ചിരുന്നത്. കുടുംബ പ്രശത്തെ തുടർന്ന് ശെൽവരാജ് മാതാവിനൊപ്പം ചേർന്ന് മീനാക്ഷിയെ കൊലപ്പെടുത്തി തോട്ടത്തിൽ കുഴിച്ചുമൂടി.

എന്നാൽ മീനാക്ഷിയുടെ സഹോദരൻ തന്റെ സഹോദരിയെ കാണാനില്ലെന്ന് കാണിച്ചു ചിറ്റൂർ പോലീസിൽ പരാതി നൽകിയതും അന്വേഷണത്തിനൊടുവിൽ ശെല്വരാജിനെയും മാതാവിനെയും അറസ്റ്റ് ചെയ്തു. എന്നാൽ ശെൽവരാജ് ജാമ്യത്തിലിറങ്ങി തമിഴ്‌നാട്ടിലേക്ക് കടന്നു. അവിടെ മറ്റൊരു വിവാഹം കഴിച്ചു ശെൽവൻ എന്ന പേരിൽ കഴിഞ്ഞു. ഇതിനിടെ ഇയാളുടെ മാതാവ് മരിച്ചു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ദിണ്ടിഗലിൽ നിന്ന്  26 വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം ശെൽവരാജിന്റെ പോലീസ് പിടികൂടി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

Operation Sindoor: എല്ലാവരുടെയും ശ്രദ്ധ മോക് ഡ്രില്ലിലേക്കു തിരിച്ചുവിട്ട് ഇന്ത്യയുടെ 'കൗണ്ടര്‍ അറ്റാക്ക്'; പേരിട്ടത് മോദി

പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു 34 പേര്‍ക്ക് പരിക്ക്

Operation Sindoor: പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടി; പ്രത്യാക്രമണത്തിനു 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്നു പേര് നല്‍കാന്‍ കാരണം?

രാജ്യം മുഴുവന്‍ നിങ്ങളോടൊപ്പമുണ്ട്, ദൗത്യം പൂര്‍ത്തിയാകുന്നത് വരെ പോരാട്ടം തുടരണം: രജനീകാന്ത്

'രാഷ്ട്രം വിളിക്കുമ്പോൾ ഇന്ത്യൻ ആർമി ഉത്തരം നൽകും, സല്യൂട്ട്': ഓപ്പറേഷൻ സിന്ദൂരിൽ മമ്മൂട്ടി

അടുത്ത ലേഖനം
Show comments