Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബ്യുട്ടീഷന്റെ കൊലപാതകം : സ്ത്രീയടക്കം മൂന്നു പേർ അറസ്റ്റിൽ

ബ്യുട്ടീഷന്റെ കൊലപാതകം : സ്ത്രീയടക്കം മൂന്നു പേർ അറസ്റ്റിൽ

എ കെ ജെ അയ്യര്‍

, വ്യാഴം, 22 സെപ്‌റ്റംബര്‍ 2022 (19:27 IST)
കോയമ്പത്തൂർ: ബ്യുട്ടീഷന്റെ കൊലപാതകമാവുമായി ബന്ധപ്പെട്ടു ഒരു സ്ത്രീയടക്കം മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശരവണംപട്ടിയിലെ ബ്യുട്ടീഷനായ പ്രഭു (39) എന്നയാളെയാണ് കൊന്നു വെട്ടിനുറുക്കിയ കേസിൽ അമുൽ ദിവാകർ (34), കാർത്തിക് (28), കവിത (37) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ പതിനഞ്ചാം തീയതിയാണ് കോയമ്പത്തൂരിലെ തുടിയല്ലൂർ സുബ്രഹ്മണ്യപുരത്തെ കുപ്പത്തൊട്ടിയിൽ ഒരു പുരുഷന്റ ഇടതു കൈത്തണ്ട പ്ലാസ്റ്റിക് കവറിൽ അടക്കം ചെയ്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഇതിനെയാണ് തന്റെ ഭർത്താവിനെ കാണാനില്ലെന്ന് കാട്ടൂർ പോലീസിൽ ഈറോഡിലെ ഒരു സ്ത്രീ പരാതി നൽകിയത്. പതിമൂന്നാം തീയതിക്ക് ശേഷം ഭർത്താവായ പ്രഭു തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പരാതിയിൽ പറഞ്ഞിരുന്നു. ആദ്യ ഭാര്യയെ പ്രഭു ഉപേക്ഷിച്ച ശേഷം രണ്ടാമത് വിവാഹം ചെയ്ത സ്ത്രീയാണ് ഈറോഡിൽ താമസിക്കുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ കുപ്പത്തൊട്ടിയിൽ കണ്ടെത്തിയ കൈത്തണ്ട പ്രഭുവിന്റേതാണെന്നും കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. ഈറോഡ് ശൂരംപട്ടി സ്വദേശിയായ പ്രഭു ശരവണംപട്ടിയിൽ താമസിച്ചുകൊണ്ട് ഗാന്ധിപുരത്താണ് ബ്യുട്ടീഷനായി ജോലി ചെയ്തിരുന്നത്. ഇവിടെ വച്ച് പ്രഭു കവിത എന്ന യുവതിയുമായി പരിചയപ്പെടുകയും ബന്ധം പുലർത്തുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കവിത അമുൽ ദിവാകറുടെ അടുക്കുകയും പ്രഭുവിനെ ഒഴിവാക്കാനും തുടങ്ങി. ഇതിൽ കോപിച്ച പ്രഭു കവിതയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നു. 
 
ഇതിന്റെ തിരിച്ചടി എന്നനിലയിൽ പ്രഭുവിനെ കവിത ഗാന്ധിനഗറിലെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും കവിത, അമുൽ ദിവാകർ എന്നിവർക്ക് പുറമെ കാർത്തിക് എന്നയാളും ചേർന്ന് പ്രഭുവിനെ കുത്തിക്കോളുകയും മൃതദേഹങ്ങൾ വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറുകളിൽ പൊതുഞ്ഞു മേട്ടുപ്പാളയത്തെ പുഴയിൽ ഒഴുക്കാൻ  കാറിൽ കൊണ്ടുപോയി. എന്നാൽ പോലീസിന്റെ സാന്നിധ്യം ഉണ്ടായിരുന്നതിനാൽ അതിനു കഴിഞ്ഞില്ല. തുടർന്ന് ശരീര ഭാഗങ്ങൾ പലയിട്ടതുമായി ഉപേക്ഷിച്ചു. തലയില്ലാത്ത ഉടൽ, ഒരു കൈ, കാലുകൾ എന്നിവ ഒരു കിണറ്റിൽ നിന്നും കണ്ടെത്തി.     

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലരാമപുരത്തെ വാടകവീട്ടിൽ നിന്ന് 158 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു: 2 പേർ അറസ്റ്റിൽ