Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം: പരാതിക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു

നെയ്യാറ്റിൻകരയിലെ ദമ്പതികളുടെ മരണം: പരാതിക്കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു
, ചൊവ്വ, 29 ഡിസം‌ബര്‍ 2020 (15:58 IST)
നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ ഒഴിപ്പിക്കൽ നടപടികൾക്ക് വഴിതുറന്ന പരാതിക്കാരി വസന്തയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി സ്റ്റേയുടെ തീരുമാനം വരാൻ പോലും കാത്തുനിൽക്കാതെ വീടൊഴിപ്പിക്കാൻ പൊലീസ് ശ്രമിച്ചത് വസന്തയുടെ ഇടപെടൽ മൂലമാണെന്ന് നേരത്തെ മരണപ്പെട്ട മരണപ്പെട്ട രാജൻ - അമ്പിളി ദമ്പതികളുടെ മക്കൾ ആരോപിച്ചിരുന്നു. 
 
കുട്ടികളെ സന്ദർശിക്കാനായി ഇന്ന് വീട്ടിലെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വസന്തയെ പൊലീസ് കസ്റ്റഡിയിലെടുക്കുമെന്നും സംഭവത്തിൽ പൊലീസിൻ്റെ ഭാഗത്ത് വീഴ്‌ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ പ്രഖ്യാപനം കഴിഞ്ഞ് നിമിഷങ്ങൾക്കുള്ളിലാണ് പോലീസ് വസന്തയെ കസ്റ്റഡിയിലെടുത്തത്.
 
രാജനും അമ്പിളിയും മരണപ്പെട്ടതിന് പിന്നാലെ കേസിൽ നിന്നും പിന്മാറുമെന്നും സ്ഥലം അവരുടെ മക്കൾക്ക് നൽകുമെന്നും വസന്ത ആദ്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ കേസുമായി മുന്നോട്ട് പോകുമെന്ന് ഇവർ പിന്നീട് നിലപാട് മാറ്റി.ഗുണ്ടായിസം കാണിച്ചവർക്ക് സ്ഥലം നൽകില്ലെന്നാണ് ഇന്ന് അവർ പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പരാതിയുമായി മുന്നോട്ട് തന്നെ, കഴുത്ത് അറുത്താലും ഭൂമി നൽകില്ല: വാക്ക് മാറ്റി പരാതിക്കാരി