നെയ്യാറ്റിന്‍കര ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുകളും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവും റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് വിവരം. അതേസമയം ഈ അസുഖങ്ങള്‍ മരണത്തിന് കാരണമായോ എന്ന് വ്യക്തമാവണമെങ്കില്‍ ആന്തരിക പരിശോധന ഫലം ലഭിക്കണമെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗോപനെ സമാധി കല്ലറ പൊളിച്ച് പോസ്റ്റുമോര്‍ട്ടം നടത്തിയത് വലിയ വിവാദമായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിന് പിന്നാലെ മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നായിരുന്നു പ്രാഥമിക നിഗമനം. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് 17ാം തിയതിയായിരുന്നു കല്ലറ തുറന്നു ഗോപനെ പുറത്തെടുത്തത്. പിതാവ് സമാധിയായതാണെന്നും ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ പുറത്തുവന്നാല്‍ പേടിക്കാനില്ലെന്നും മകന്‍ സനന്ദന്‍ പറഞ്ഞു.