Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ട്?

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 ജനുവരി 2025 (19:58 IST)
അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി പുറത്തിറക്കിയ ഒരു പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഗണ്യമായി കൂടി. രോഗനിര്‍ണയത്തിലും അപകടസാധ്യതകളിലും പുരുഷന്മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളാണ്. വിദഗ്ധരുടെ അഭിപ്രായത്തില്‍, സ്ത്രീകള്‍ക്കിടയില്‍ കാന്‍സര്‍ കേസുകള്‍ കൂടുതലാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട ഒന്ന് എല്ലാ ക്യാന്‍സറുകളുടെയും 40 ശതമാനവും  അപകട ഘടകങ്ങളായ ജീവിതശൈലി, പരിസ്ഥിതി എന്നിവയിലെ മാറ്റങ്ങള്‍ വഴി തടയാന്‍ കഴിയും എന്നതാണ്. കൂടാതെ, അധിക ശരീരഭാരവും പൊണ്ണത്തടിയും സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ ഇരട്ടിയാണ്. 
 
ഇത് കൂടുതല്‍ ക്യാന്‍സര്‍ കേസുകളിലേക്ക് നയിക്കുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരായ സ്ത്രീകളില്‍ പോലും അമിതവണ്ണം കണ്ടുവരുന്നു. ഇതുമായി ബന്ധപ്പെട്ടിരിക്കുന്ന എന്‍ഡോമെട്രിയല്‍ ക്യാന്‍സറിന്റെ വര്‍ദ്ധനവിനും ഇത് കാരണമാകുന്നു. കൂടാതെ സ്തനാര്‍ബുദവും സ്ത്രീകളില്‍ വര്‍ദ്ധിച്ചുവരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ ശരീരഭാഗങ്ങളിലെ വേദന സാധാരണമല്ല, ഇക്കാര്യങ്ങള്‍ അറിയണം