Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ധൈര്യമുണ്ടെങ്കില്‍ ചര്‍ച്ചയ്ക്ക് വാ'; സ്വപ്‌ന സുരേഷിനെ വെല്ലുവിളിച്ച് നികേഷ് കുമാര്‍

Nikesh Kumar Swapna Suresh Gold Smuggling case
, വെള്ളി, 10 ജൂണ്‍ 2022 (20:29 IST)
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ സ്വപ്‌ന സുരേഷ് മറുപടി പറയണമെന്ന് മാധ്യമപ്രവര്‍ത്തകന്‍ നികേഷ് കുമാര്‍. എച്ച്.ആര്‍.ഡി.എസ്. എന്ന സന്നദ്ധ സംഘടനയുടെ ഓഫീസില്‍ ഇരുന്നാണ് സ്വപ്‌ന തനിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ മാനനഷ്ടത്തിനു ആര് ഉത്തരവാദിത്തം പറയുമെന്ന് എച്ച്.ആര്‍.ഡി.എസ്. പ്രതിനിധിയോട് നികേഷ് ചോദിച്ചു. 
 
സ്വപ്‌ന സുരേഷിനോട് തത്സമയം ചര്‍ച്ചയ്ക്ക് വരാമോ എന്ന് റിപ്പോര്‍ട്ടര്‍ ടിവിയുടെ പാലക്കാട് റിപ്പോര്‍ട്ടര്‍ ചോദിച്ചു. പറ്റില്ലെന്ന് സ്വപ്‌ന പറഞ്ഞു. അവരെ പോലെ ഒരു ഭീരു വേറെ ഉണ്ടാകില്ല. ഭീരുവല്ലെങ്കില്‍ സ്വപ്നയെ തത്സമയം വെല്ലുവിളിക്കുന്നു. അവരിത് കേള്‍ക്കുന്നുണ്ടെങ്കില്‍ കേള്‍ക്ക്. എന്റെയടുത്ത് ചര്‍ച്ചയ്ക്ക് വാ. ഫോണിലൂടെ ചര്‍ച്ചയ്ക്ക് വന്നാല്‍ മതിയെന്നും നികേഷ് കുമാര്‍ വെല്ലുവിളിച്ചു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിക്ഷേപകർക്ക് 3.2 ലക്ഷം കോടി നഷ്ടം, വെള്ളിയാഴ്ച വിപണി തകർന്നത് എന്തുകൊണ്ട് ?