Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതുപ്പള്ളിയില്‍ പ്രചാരണത്തിനു കൊലക്കേസ് പ്രതിയും; കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രം ചര്‍ച്ചയാകുന്നു

കോണ്‍ഗ്രസ് നേതാക്കളായ കെ.എസ്.ശബരിനാഥന്‍, റിജില്‍ മാക്കുറ്റി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് കൊലക്കേസ് പ്രതി നിഖില്‍ പൈലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്

Nikhil Paily for Puthuppally Election Campaign
, ശനി, 26 ഓഗസ്റ്റ് 2023 (09:58 IST)
എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ നിഖില്‍ പൈലി പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്. കോണ്‍ഗ്രസിന് വേണ്ടി പ്രചാരണം നടത്താന്‍ പുതുപ്പള്ളിയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ നിഖില്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. 
 
കോണ്‍ഗ്രസ് നേതാക്കളായ കെ.എസ്.ശബരിനാഥന്‍, റിജില്‍ മാക്കുറ്റി എന്നിവര്‍ക്കൊപ്പമുള്ള ചിത്രമാണ് കൊലക്കേസ് പ്രതി നിഖില്‍ പൈലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. കൊലക്കേസ് പ്രതിയെ ഇറക്കി വോട്ട് ചോദിക്കുന്ന അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിയെന്നാണ് വിമര്‍ശനം. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nikhil Paily (@nikhil_paily)


ഇടുക്കി ഗവ.എന്‍ജിനീയറിങ് കോളേജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ധീരജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാണ് നിഖില്‍. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റായ നിഖിലിന് ജില്ലാ സെഷന്‍സ് ജഡ്ജി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിരത്തുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കും; ഓണം 'കുടിച്ച്' ആഘോഷിക്കാന്‍ പദ്ധതിയിട്ടവര്‍ ശ്രദ്ധിക്കുക