Select Your Language

Notifications

webdunia
webdunia
webdunia
webdunia

Nilambur By Election Results 2025: നിലമ്പൂരില്‍ ആര്യാടന് ജയം; സ്വരാജ് വീണു, വീഴാതെ അന്‍വര്‍: തിരഞ്ഞെടുപ്പ് ഫലം

Nilambur Election Result Live Updates: യുഡിഎഫ് കോട്ടയില്‍ കേഡര്‍ വോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതാണ് എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും ആശ്വാസം

Nilambur Election Result, Nilambur By Election 2025 Results Live Update, Nilambur By Election Counting, Nilambur Election Result in Malayalam, Nilambur Result, M Swaraj Nilambur, PV Anvar Nilambur, നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്, നിലമ്പൂര്‍ തിരഞ്ഞെടുപ്പ്

രേണുക വേണു

Thiruvananthapuram , തിങ്കള്‍, 23 ജൂണ്‍ 2025 (07:35 IST)
M Swaraj, PV Anvar and Aryadan Shoukath

Nilambur By Election Results 2025: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനു മിന്നുന്ന ജയം. 19 റൗണ്ടുകളിലായി നടന്ന വോട്ടെണ്ണലില്‍ 11,005 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഷൗക്കത്ത് ജയിച്ചത്. 
 
76,666 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാര്‍ഥി പിടിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് 65,661 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി. യുഡിഎഫ് കോട്ടയില്‍ കേഡര്‍ വോട്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചതാണ് എല്‍ഡിഎഫിന്റെയും സിപിഎമ്മിന്റെയും ആശ്വാസം. 
 
സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച പി.വി.അന്‍വര്‍ 19,593 വോട്ടുകള്‍ പിടിച്ചു. 'കത്രിക' അടയാളത്തില്‍ മത്സരിച്ച അന്‍വര്‍ യുഡിഎഫ്, എല്‍ഡിഎഫ് ക്യാംപുകളില്‍ നിന്ന് ഒരുപോലെ വോട്ട് പിടിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്ജിനു 8,536 വോട്ടുകള്‍ മാത്രമേ നേടാന്‍ സാധിച്ചുള്ളൂ. 

11.45 AM: ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 10,000 കുറയാതെ മുന്നോട്ട് തന്നെ 
 
11.30 AM: വര്‍ഗീയവാദികളുടെ വോട്ട് വേണ്ടെന്നു പറഞ്ഞത് തോല്‍ക്കാന്‍ കാരണമായെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂവെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് 

11.20 AM: ആര്യാടന്റെ ലീഡ് പതിനായിരം കടന്നു. 10,035 ആണ് നിലവിലെ ഭൂരിപക്ഷം. അന്‍വറിന്റെ വോട്ട് 16,000 കടന്നു. 

11.10 AM: ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 8,410

11.05 AM: ഇതുവരെയുള്ള വോട്ട് നില 
 
യുഡിഎഫ് - 56,631
എല്‍ഡിഎഫ് - 48,138
പി.വി.അന്‍വര്‍ - 15,810

11.00 AM: ആര്യാടന്‍ ഷൗക്കത്ത് ജയത്തിലേക്ക്. യുഡിഎഫ് ലീഡ് 8,842 ആയി

10.37 AM: ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 6,585 ആയി. യുഡിഎഫ് ക്യാംപുകള്‍ വിജയം ഉറപ്പിച്ചു. പി.വി.അന്‍വറിന്റെ വോട്ട് 10,000 കടന്നു.

10.15 AM: ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് 6,000 ത്തിലേക്ക്. ചുങ്കത്തറ പഞ്ചായത്താണ് ഇനി എണ്ണാനുള്ളത്.

10.10 AM: മാന്യമായ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. അതേസമയം പി.വി.അന്‍വറിനെ പൂര്‍ണമായി തള്ളാനില്ലെന്നും കെപിസിസി വ്യക്തമാക്കി

10.00 AM: പോത്തുകല്ലിലും യുഡിഎഫ് ! സ്വരാജിന്റെ ജന്മനാടായ പോത്തുകല്ലില്‍ ആര്യാടന്‍ ഷൗക്കത്തിനു നേരിയ ലീഡ്. ആകെ ലീഡ് 5,428 ആയി. 
 
09.50 AM: യുഡിഎഫ് ലീഡ് 5,234 ആയി. പോത്തുകല്‍ പഞ്ചായത്തിലെ വോട്ടെണ്ണല്‍ നിര്‍ണായകമാകും. പോത്തുകല്ലില്‍ സ്വരാജിനു ലീഡ് പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആര്യാടന്‍ ഷൗക്കത്ത് ജയം ഉറപ്പിക്കും ! 

09.20 AM: വീണ്ടും ലീഡുയര്‍ത്തി ഷൗക്കത്ത്. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് രണ്ടായിരം കടന്നു

08.50 AM: ആര്യാടന്‍ ഷൗക്കത്തിന്റെ ലീഡ് ഉയരുന്നു. രണ്ടാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ലീഡ് 1347 ആയി. പി.വി.അന്‍വര്‍ യുഡിഎഫ് വോട്ടുകള്‍ പിടിക്കുന്നു. 
 
08.30 AM: നിലമ്പൂരില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആര്യാടന്‍ ഷൗക്കത്ത് 419 വോട്ടിനു ലീഡ് ചെയ്യുന്നു. പി.വി.അന്‍വര്‍ ഇതുവരെ 1,588 വോട്ടുകള്‍ പിടിച്ചു.

08.20 AM: ഇവിഎം വോട്ടുകള്‍ എണ്ണിത്തുടങ്ങി. ആദ്യസൂചന യുഡിഎഫിനു അനുകൂലം. ആര്യാടന്‍ ഷൗക്കത്ത് 326 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. 
 
08.10 AM: പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ എണ്ണിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ലീഡ് ചെയ്യുന്നു. 
 
കനത്ത പോളിങ് 
 
ജൂണ്‍ 19 നു നടന്ന വോട്ടെടുപ്പില്‍ 75.87 ശതമാനം പോളിങ് രേഖപ്പെടുത്തി. ഒരു ഉപതിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തുന്ന മികച്ച പോളിങ്ങാണ് ഇത്. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 76.6 ശതമാനമായിരുന്നു നിലമ്പൂരിലെ പോളിങ്. 1,74,667 പേര്‍ ഉപതിരഞ്ഞെടുപ്പില്‍ വിധിയെഴുതി. 
 
പ്രധാന സ്ഥാനാര്‍ഥികള്‍ 
 
എം.സ്വരാജ് (എല്‍ഡിഎഫ്), ആര്യാടന്‍ ഷൗക്കത്ത് (യുഡിഎഫ്), പി.വി.അന്‍വര്‍ (സ്വതന്ത്രന്‍), മോഹന്‍ ജോര്‍ജ് (എന്‍ഡിഎ) 
 
ഏഴ് പഞ്ചായത്തുകളും ഒരു നഗരസഭയും 
 
വഴിക്കടവ്, എടക്കര, പോത്തുകല്ല്, മൂത്തേടം, കരുളായി, അമരമ്പലം, ചുങ്കത്തറ പഞ്ചായത്തുകളും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Hormuz Strait: ലോകത്തിന്റെ 20 ശതമാനം എണ്ണവ്യാപാരം നടക്കുന്ന കടലിടുക്ക്, ഇറാന്‍ ഹോര്‍മുസ് അടച്ചാല്‍ എണ്ണ വില കുതിക്കും, വിലകയറ്റം ഇന്ത്യയേയും ബാധിക്കും