നിലമ്പൂര്‍: കാലാകാലങ്ങളായി യു.ഡി.എഫ് കുത്തകയാക്കി വച്ചിരുന്ന നിലമ്പൂര്‍ നഗരസഭാ ഇനി എല്‍.ഡി.എഫ് ഭരിക്കും. ആകെയുള്ള 33 സീറ്റുകളില്‍ 22 സീറ്റുകളാണ് എല്‍.ഡി.എഫ് നേടിയത്. ഭരണകക്ഷിയായ യു.ഡി.എഫിനാകട്ടെ 9 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്നാല്‍ ഇവര്‍ക്കൊപ്പം ഒരു സീറ്റില്‍ ബി.ജെ.പിയും ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്.
യു.ഡി.എഫിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിനു ഇത്തവണ ഒരു സീറ്റുപോലും ലഭിച്ചിട്ടില്ല. കഴിഞ്ഞ തവണ 9 സീറ്റുകളാണ് ഇവര്‍ക്കുണ്ടായിരുന്നത്.
ആര്യാടന്‍മാരുടെ സ്വന്തം തട്ടകമായ ഇവിടെ കഴിഞ്ഞ തവണ 21 സീറ്റു നേടി വ്യക്തമായ ഭൂരിപക്ഷത്തിലായിരുന്നു യു.ഡി.എഫ് ഭരിച്ചത്. എല്‍.ഡി.എഫിന് കേവലം 4 സീറ്റുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്.