Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനിക്ക് നിപ്പ; 11മരണം, 14പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു - ജില്ലയില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍

കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനിക്ക് നിപ്പ; 11മരണം, 14പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു - ജില്ലയില്‍ കര്‍ശന നിയന്ത്രണവുമായി സര്‍ക്കാര്‍

Webdunia
വ്യാഴം, 24 മെയ് 2018 (16:13 IST)
സംസ്ഥാനത്ത് നിപ്പ വൈറസ് ബാധയേറ്റ് ഒരാൾ കൂടി മരിച്ചു. ചെങ്ങോരത്ത് സ്വദേശി മൂസയാണ് മരിച്ചത്. ഇതോടെ മരണം 11 ആയി. 14 പേർക്ക് നിപ്പയാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിക്കുകയും ചെയ്‌തു. മൂന്നു പേർ ചികിൽസയിലാണ്. ഇതിൽ പലരുടേയും നില ഗുരുതരമായി തുടരുകയാണ്.

കോഴിക്കോട് നഴ്‌സിംഗ് വിദ്യാര്‍ഥിനിക്കാണ് അവസാനമായി നിപ്പ സ്ഥിരീകരിച്ചിരിക്കുന്നത്. 160 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരമാണ് നിരീക്ഷണത്തിലുണ്ടായിരുന്ന വിദ്യാര്‍ഥിനിക്ക് നിപ്പ ബാധയാണെന്ന് സ്ഥിരീകരിച്ചത്.

ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന ചെങ്ങരോത്ത് സ്വദേശി മൂസ ഇന്നു രാവിലെ മരിച്ചിരുന്നു.
മെയ് 18-ന് പനിയെത്തുടർന്നായിരുന്നു മൂസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരുടെ വീടിന്റെ കിണറ്റിൽ നിന്നായിരുന്നു വവ്വാലുകളെ കണ്ടെത്തിയത്.

നിപ്പാ വൈറസ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ കോഴിക്കോട്ടെ സർക്കാർ പൊതു പരിപാടികൾ ഒഴിവാക്കി. കളക്ടറുടെ പ്രത്യേക നീർദേശത്തെ തുടർന്നാണ് അളുകൾ ഒത്തുകൂടുന്ന പൊതുയോഗങ്ങൾ, ഉദ്ഘാടങ്ങൾ, തുടങ്ങിയ എല്ലാ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തിയത്.

ഈ മാസം 31വരെ നിയന്ത്രണം തുടരാനാണ് കളക്ടർ നിർദേശം നൽകിയിരിക്കുന്നത്. കുട്ടികളുടെ ട്യൂഷൻ, കോച്ചിങ് ക്ലാസുകൾ എന്നിവക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിപ്പ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് കളക്ടറുടെ നടപടി.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments