വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍; സമ്പര്‍ക്ക പട്ടികയില്‍ 49 പേര്‍, ആറുപേര്‍ക്ക് രോഗലക്ഷണം
ഇതില്‍ ആറു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്.
വളാഞ്ചേരിയിലെ നിപ രോഗി ഗുരുതരാവസ്ഥയില്‍. സമ്പര്‍ക്ക പട്ടികയില്‍ 49 പേരാണുള്ളത്. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ യുവതിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. 49 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ആറു പേര്‍ക്ക് രോഗലക്ഷണങ്ങള്‍ ഉണ്ട്.
സമ്പര്‍ക്ക പട്ടികയിലുള്ള 49 പേരില്‍ 45 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളവരാണ്. കഴിഞ്ഞ ദിവസമാണ് മലപ്പുറം വളാഞ്ചേരിയില്‍ യുവതിക്ക് നിപ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണ ആശുപത്രിയിലാണ് നിലവില്‍ ഇവര്‍ ചികിത്സയിലുള്ളത്. ഏപ്രില്‍ 25ന് യുവതിക്ക് കടുത്ത പനി വന്നതിനെത്തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടുകയായിരുന്നു. ശ്വാസ തടസ്സവും പനിയും വിട്ടുമാറാതെ വന്നതോടെ പെരിന്തല്‍മണ്ണ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പിന്നെ ഇവരുടെ സ്രവങ്ങള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്തു.
ഭര്‍ത്താവും മക്കളും അടക്കം നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച പ്രദേശത്തെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയിന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് പരിശോധന നടത്തും.