എറണാകുളത്ത് നിപ സ്ഥിരീകരിച്ച വിദ്യാർഥിയുടെ ആരോഗ്യനിലയിൽ പുരോഗതി. പനിയിൽ നേരിയ കുറവുണ്ടെന്ന് പത്രക്കുറിപ്പിലൂടെ മെഡിക്കൽ ബോർഡ് വ്യക്തമാക്കി.
ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധ ഉണ്ടാകാനുള്ള സാഹചര്യവുമില്ല. പരിചരിച്ച ജീവനക്കാരിൽ അസ്വസ്ഥതകൾ ഉളളവരെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാർഥിയുടെ പനി കുറഞ്ഞു. ആരോഗ്യനില മെച്ചപെടുകയും ചെയ്തു. മുൻകരുതൽ എന്ന നിലയിൽ രോഗിയെ പരിചരിച്ച പനിയും തലവേദനയും ഉള്ള ജീവനക്കാരെ ഐസലേഷൻ വാർഡിലേക്ക് മാറ്റി. നിലവിൽ ജീവനക്കാർക്കോ മറ്റ് രോഗികൾക്കോ രോഗബാധ ഉണ്ടാകാനുള്ള യാതൊരു സാഹചര്യവുമില്ലെന്നും മെഡിക്കൽ ബുള്ളറ്റിൻ വിശദമാക്കുന്നു.
അതേസമയം, സംസ്ഥാനത്ത് 311 പേർ നിപ നിരീക്ഷണത്തിലാണെന്ന് സർക്കാർ അറിയിച്ചു. തൃശൂർ,എറണാകുളം, ഇടുക്കി, കൊല്ലം എന്നീ ജില്ലക്കാരാണ് 311 പേരിലുള്ളത്. നാല് പേരെ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഇവരിൽ മൂന്ന് പേർ രോഗിയെ പരിചരിച്ചവരും ഒരാൾ രോഗിയുടെ സഹപാഠിയുമാണ്.