Webdunia - Bharat's app for daily news and videos

Install App

പാലായെ നിഷ നയിക്കുമോ? ഉച്ചയ്ക്ക് ജോസ് കെ മാണി വിഭാഗത്തിന്റെ യോഗം

പാ​ലാ​യി​ൽ സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന മു​ഖ​ങ്ങ​ൾ വേ​റെ​യി​ല്ല എ​ന്ന​താ​ണ് നി​ഷ​യ്ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്.

Webdunia
വെള്ളി, 30 ഓഗസ്റ്റ് 2019 (11:36 IST)
നി​ഷ ജോ​സ് കെ. ​മാ​ണി പാ​ലാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍  യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യേ​ക്കു​മെ​ന്ന് സൂ​ച​ന. നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നു​ള്ള ച​ർ​ച്ച​ക​ൾ കേ​ര​ള കോ​ൺ​ഗ്ര​സ്-​എ​മ്മി​നു​ള്ളി​ൽ സ​ജീ​വ​മാണ്.പാ​ലാ​യി​ൽ സ്ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ അ​വ​ത​രി​പ്പി​ക്കാ​വു​ന്ന മു​ഖ​ങ്ങ​ൾ വേ​റെ​യി​ല്ല എ​ന്ന​താ​ണ് നി​ഷ​യ്ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം സം​ബ​ന്ധി​ച്ച് ഇ​ന്ന് ഉ​ച്ച​യ്ക്ക് പാ​ലാ​യി​ൽ ജോ​സ് കെ. മാണി വി​ഭാ​ഗം നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. ഇ​തി​നു​ശേ​ഷം അ​ന്തി​മ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് അറിയുന്ന​ത്.
 
നി​ഷ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്ക​ണ​മെ​ന്ന് യൂ​ത്ത്ഫ്ര​ണ്ടും വ​നി​താ വി​ഭാ​ഗ​വും ആ​വ​ശ്യ​പ്പെ​ട്ടുകഴിഞ്ഞതായി റിപ്പോർട്ടുണ്ട്. രാജ്യസഭ അംഗമായ ജോസ് കെ. മാണി പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് ഇന്നലെ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. 
 
എന്നാൽ യുഡിഎഫിൽ ഈ നീക്കത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നില്ല.  ജോ​സ് കെ. ​മാ​ണി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന​ത് ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ പ്ര​ചാ​ര​ണം മാ​ത്ര​മാ​ണെ​ന്നും തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം​എ​ൽ​എ മാധ്യമങ്ങളോട് പ്ര​തി​ക​രി​ച്ചിരുന്നു. കെ.എം. മാണിയുടെ കുടുംബത്തിൽ നിന്നുതന്നെ സ്ഥാനാർഥി വരുന്നത് ഗുണംചെയ്യുമെന്ന യുഡിഎഫിന്‍റെ നിർദേശമാണ് നിഷയുടെ സ്ഥാനാർഥിത്വത്തിൽ ചർച്ച സജീവമാക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തെ എല്ലാ രാജ്യങ്ങള്‍ക്കും മേലും അമേരിക്ക നികുതി ചുമത്തും; എന്ത് സംഭവിക്കുമെന്ന് കാണട്ടെയെന്ന് വെല്ലുവിളിച്ച് ട്രംപ്

പകുതി സീറ്റും മുഖ്യമന്ത്രി സ്ഥാനവും വേണമെന്ന് വിജയ് വാശിപ്പിടിച്ചു, അണ്ണാഡിഎംകെ- ടിവികെ സഖ്യം നടക്കാതിരുന്നത് ഇക്കാരണത്താൽ

300 ഓളം വിദ്യാര്‍ത്ഥികളുടെ വിസ റദ്ദാക്കി അമേരിക്ക; വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ വിസ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

ആശമാര്‍ വെട്ടിയ തലമുടി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാര്‍ വഴി കേന്ദ്ര സര്‍ക്കാരിനു കൊടുത്തയക്കണം: മന്ത്രി വി ശിവന്‍കുട്ടി

വേനല്‍ ചൂട് തണുപ്പിക്കാന്‍ മഴ വരുന്നു; വരുന്ന അഞ്ചുദിവസം സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments