നിഷ പറയുന്നത് കാര്യമാക്കേണ്ടെന്ന് ജോസ് കെ മാണി
വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്ന് നിഷ
Publish Date: Sat, 17 Mar 2018 (14:43 IST)
Updated Date: Sat, 17 Mar 2018 (14:55 IST)
തന്റെ ഭാര്യ നിഷ ജോസ് കെ മാണിയുടെ ‘ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന ഗ്രന്ഥത്തിലെ പരമാര്‍ശം വിവാദമാക്കേണ്ടെന്ന് ജോസ് കെ. മാണി എംപി. പുസ്തകത്തില്‍ പറയുന്നത് രാഷ്ട്രീയ നേതാവിന്റെ കുടുംബത്തില്‍ സംഭവിച്ച കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന യുവനേതാവിന്റെ പേര് വെളിപ്പെടുത്തില്ലെന്ന് നിഷ നേരെത്ത തന്നെ പറഞ്ഞിരുന്നു. പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വിവാദത്തിന് താല്‍പ്പര്യമില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.
ട്രെയിന്‍ യാത്രയ്ക്കിടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കയറിപ്പിടിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു നിഷ ആരോപിച്ചത്. നിഷയുടെ പുസ്തകത്തില്‍ നിന്നുമുള്ള പ്രസക്തഭാഗങ്ങള്‍: വളരെ ക്ഷീണിതയായിരുന്ന തന്നെ അയാൾ അപമാനിക്കാൻ ശ്രമിക്കുന്നത് ആദ്യമേ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് അയാളെ താക്കീത് ചെയ്തു. എന്നാൽ താക്കീത് നൽകിയിട്ടും അയാൽ അപമാനിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഒടുവില്‍ സഹികെട്ട് ടിടിആറിനോട് കാര്യം അവതരിപ്പിച്ചുവെന്ന് നിഷ എഴുതുന്നു.
എന്നാല്‍, ടിടിആറിന്റെ മറുപടി നിഷയെ തന്നി ഞെട്ടിക്കുന്നതായിരുന്നു. യുവാവും അയാളുടെ അച്ഛനെപ്പോലെയാണെങ്കിൽ ഇടപെടാൻ എനിക്കു പേടിയാണ്. നിങ്ങൾ ഒരേ രാഷ്ട്രീയ മുന്നണിയിൽ ഉൾപ്പെട്ടവരായതിനാൽ ഇത് ഒടുവിൽ എന്റെ തലയിൽ വീഴും’ എന്ന് പറഞ്ഞ് ടിടിആര്‍ ഒഴിഞ്ഞ് മാറിയെന്ന് നിഷ ആരോപിക്കുന്നു.
പക്ഷേ, അപ്പോഴും അയാളുടെ കൈകൾ തന്റെ കാൽവിരലുകളെ ലക്ഷ്യമാക്കി വന്നു. അയാൽ കൈകൾ കൊണ്ട് കാൽപാദത്തിൽ ഉരസാൻ തുടങ്ങി. ലക്ഷ്മണ രേഖ കടന്നുവെന്ന് മനസിലാക്കിയതോടെ താൻ അയാളോട് ദേഷ്യപ്പെട്ടെന്നും, ശക്തമായ ഭാഷയിൽ അവിടെ നിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടെന്നും നിഷ ജോസ് പറയുന്നു.
അതോടൊപ്പം, കോട്ടയത്തെ ഒരു യുവ കോൺഗ്രസ് നേതാവിനെതിരെയും നിഷയുടെ പുസ്തകത്തിൽ പരാമർശമുണ്ട്. ഹീറോ എന്ന് പരിഹാസ രൂപത്തിലാണ് ആ നേതാവിന്റെ പേര് പുസ്തകത്തിൽ പറയുന്നത്. തന്നെക്കുറിച്ച് അപഖ്യാതി പറഞ്ഞുപരത്തിയത് ‘ഹീറോ’ആണെന്ന് നിഷ ആരോപിക്കുന്നു.