Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘ഞാന്‍ മരിക്കുമ്പോഴായിരിക്കും നിങ്ങള്‍ അതിന്റെ വില മനസ്സിലാക്കുക’ - വൈറലാകുന്ന മണിയുടെ പ്രസംഗം

വൈറലാകുന്ന മണിയുടെ പ്രസംഗം - വീഡിയോ

‘ഞാന്‍ മരിക്കുമ്പോഴായിരിക്കും നിങ്ങള്‍ അതിന്റെ വില മനസ്സിലാക്കുക’ - വൈറലാകുന്ന മണിയുടെ പ്രസംഗം
, ശനി, 17 മാര്‍ച്ച് 2018 (13:55 IST)
കലാഭവന്‍ മണിയെന്ന നടന്‍ ചാലക്കുടിക്കാര്‍ക്ക് മാത്രമായിരുന്നില്ല, മലയാളികള്‍ക്കൊക്കെ ജീവനായിരുന്നു. അദ്ദേഹത്തിന്റെ മരണത്തില്‍ നിന്നും മുക്തനാകാന്‍ മലയാളികള്‍ക്ക് കുറച്ച് സമയം വേണ്ടിവന്നിരുന്നു. മണി ഇനി ജീവിച്ചിരിപ്പില്ല എന്ന സത്യം തിരിച്ചറിയാനും അതിനോട് പൊരുത്തപ്പെടാനും കഴിയാത്തവര്‍ ഇപ്പോഴുമുണ്ട്.
 
ഇപ്പോഴിതാ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ പങ്കുവച്ച വിഡിയോ പ്രേക്ഷകരുടെ കരളയലിക്കുന്നു. കലാഭവൻ മണിയുടെ പ്രസംഗത്തിന്റെ വിഡിയോ ആണ് അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.
 
രാമക്ര്ഷ്ണന്റെ വാക്കുകള്‍:
 
അറം പറ്റിയ വാക്കുകൾ '.. പാവം ചാലക്കുടി യെയും, ചാലക്കുടിക്കാരെയും എത്ര സ്നേഹിച്ചു! സ്മരണകൾ ധാരാളം നടക്കുന്നുണ്ട്. ചേട്ടന്റെ വേർപാടിനു ശേഷം തിരുവനന്തപുരം നഗരത്തിൽ കലാഭവൻ മണി റോഡ് നിലവിൽ വന്നു.അതു പോലെ ചാലക്കുടിയിൽ അദ്ദേഹത്തിന്റെ ഗൃഹത്തിലേക്കുള്ള വഴി അദ്ദേഹത്തിന്റെ പേരിട്ടിരുന്നു എങ്കിൽ !!!ഇതിനു പിന്നിലും ചിലരുടെ കറുത്ത കരങ്ങൾ ഉണ്ടത്രെ! ആരെന്തു കാണിച്ചാലും മണി ചേട്ടന് ചാലക്കുടി ജീവനാ... "ഈ ചാലക്കുടിക്കാരൻ ചാലക്കുടി നാട് വിട്ടെങ്ങും പോകുകില്ല"

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരയുടെ ട്വിസ്റ്റും ക്ലൈമാക്സും പുറത്തുവിട്ടു! ഇതാണോ മാധ്യമധര്‍മം?