Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിപക്ഷത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെയും ചുട്ട മറുപടി നല്‍കിയും മുഖ്യമന്ത്രി; പച്ചക്കള്ളം പറയുന്നതിന് അതിരു വേണമെന്ന് ചെന്നിത്തലയോട് പിണറായി

പ്രതിപക്ഷത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെയും ചുട്ട മറുപടി നല്‍കിയും മുഖ്യമന്ത്രി

പ്രതിപക്ഷത്തിന്റെ ആവശ്യം മുഖവിലയ്‌ക്കെടുക്കാതെയും ചുട്ട മറുപടി നല്‍കിയും മുഖ്യമന്ത്രി; പച്ചക്കള്ളം പറയുന്നതിന് അതിരു വേണമെന്ന്  ചെന്നിത്തലയോട് പിണറായി
തിരുവനന്തപുരം , വെള്ളി, 10 മാര്‍ച്ച് 2017 (09:25 IST)
സംഘപരിവാറിനോട് പ്രതിപക്ഷം സമരസപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. സംഘപരിവാറിനെതിരെയും ശിവസേനയ്‌ക്കെതിരെ സംസാരിക്കുമ്പോള്‍ പ്രതിപക്ഷത്തിന് അസഹിഷ്ണുതയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ശിവസേനക്കാരെയും സംഘപരിവാറിനെയും കുറിച്ച് പറയുമ്പോള്‍ മുഖ്യമന്ത്രിക്ക് പ്രത്യേക മാനസികാവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞതിന് ഉത്തരം നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

ശിവസേനയെ പ്രതിപക്ഷം വാടകയ്ക്ക് എടുത്തെന്ന പരാമര്‍ശം മുഖ്യമന്ത്രി പിന്‍‌വലിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു.

മുഖ്യമന്ത്രി നടുത്തളത്തിലിറങ്ങി കയർത്തുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. ചെയറിൽ സ്പീക്കറില്ലാത്തപ്പോൾ നടുത്തളത്തിൽ നിൽക്കാമെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവിന് തെറ്റിദ്ധാരണയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ച് സഭയിൽനിന്ന് ഇറങ്ങിപ്പോയി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിപ്ലവാകാരികള്‍ സദാചാര ഗുണ്ടകളോ ?; സിപിഎമ്മിന് ജനയുഗത്തിലൂടെ അടികൊടുത്ത് സിപിഐ