Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം, വിവാദ പരമ്പരകളുടെ നടുവിൽ സർക്കാർ; പ്രതിപക്ഷം രണ്ടും കൽപ്പിച്ച്

പ്രതിപക്ഷത്തിന്റെ ആയുധം ഇതൊക്കെയാണ്...

പിണറായി വിജയൻ
തിരുവനന്തപുരം , ചൊവ്വ, 25 ഏപ്രില്‍ 2017 (08:46 IST)
വിവാദങ്ങൾ കൂമ്പാരത്തിന്റെ നടുവിൽ സർക്കാർ നിൽക്കവേ പതിനാലാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. സർക്കാരിനെ പ്രതിരോധത്തിലാക്കിയ വിവാദ വിഷയങ്ങൾ ഉയർത്തിക്കാണിച്ച് സർക്കാരിനെതിരെ രംഗത്ത് വരാനാണ് പ്രതിപക്ഷം ശ്രമിയ്ക്കുന്നത്. 
 
ആദ്യ‌ദിനമായ ഇന്ന് മൂന്നാർ കൈയേറ്റ ഭൂമി ഒഴിപ്പിക്കൽ, എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശം ഇവയെല്ലാം ആയുധമാക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ചോദ്യത്തര വേള മുതൽ തുടങ്ങുന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ ട്രഷറി ബഞ്ച് എങ്ങിനെ പ്രതിരോധിക്കുമെന്ന ആശങ്കയും രാഷ്ട്രീയ കേരളത്തിനുണ്ട്. 
 
ജൂൺ എട്ടു വരെയായി  32 ദിവസം നീളുന്നതാണ് 14ആം നിയമസഭയുടെ അഞ്ചാം സമ്മേളനം. 2017-‘-18 വർഷത്തെ ബജറ്റ്  പാസ്സാക്കലാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സഭയെ പ്രക്ഷുബ്ദ്ധമാക്കാനുള്ളതെല്ലാം പ്രതിപക്ഷത്തിന്റെ കൈയ്യിൽ ഉണ്ട്. ജിഷ്ണുകേസില്‍ മാതാവ് മഹിജയും കുടുംബവും നടത്തിയ സമരം, മന്ത്രി എ കെ ശശീന്ദ്രന്റെ രാജി, ടി പി സെൻകുമാറിന്റെ കേസ് ഇതെല്ലാം സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മണിക്കെതിരെ നിലപാട് കടുപ്പിച്ച് പെമ്പിളൈ ഒരുമൈ; മൂന്നാറിൽ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി