Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വര്‍ണക്കടത്ത് കേസ്: നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

സ്വര്‍ണക്കടത്ത് കേസ്:  നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

ശ്രീനു എസ്

, തിങ്കള്‍, 6 ജൂലൈ 2020 (19:45 IST)
ഡിപ്ലോമാറ്റിക് ബാഗേജില്‍  സ്വര്‍ണ്ണക്കളളകടത്ത് നടത്തിയ സംഭവത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേ ഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. പ്രധാനമന്ത്രിയ്ക്കും, കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിയ്ക്കും, കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിയ്ക്കും നിവേദനം നല്‍കി. സ്വര്‍ണ്ണക്കളള കടത്തുമായി ബന്ധപ്പെട്ട് പ്രതിസ്ഥാനത്തുളളവര്‍ സംസ്ഥാനത്തെ ഉന്നത ഓഫീസുകളുമായി നിരന്തരം സഹകരിക്കുന്നവരും  സ്വാധീനമുളളവരുമാണ്.  
 
രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ഗൗരവമുളള വിഷയമാണ് നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് വിനിയോഗിക്കുന്നത്. പ്രതിസ്ഥാനത്തുളളവര്‍ ഇതിനുമുമ്പും നയതന്ത്രസംവിധാനങ്ങള്‍ കളളക്കടത്തിന് ദുരുപയോഗം ചെയ്തു എന്നത് അതീവ ഗൗരവകരമാണ്.  അന്വേഷണത്തിന് സത്വരമായി ഉത്തരവുണ്ടാകണമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എംപിയും ചലച്ചിത്രതാരവുമായ സുമലതയ്‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു