Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൗക്കത്തിന് വിജയാശംസകള്‍, വിഡി സതീശനോട് ഒരു വിരോധവുമില്ല: പിവി അന്‍വര്‍

യുഡിഎഫിനെ പലതരത്തിലും താന്‍ സഹായിച്ചെന്നും നേതൃത്വം ചതിച്ചെന്നും പി വി അന്‍വര്‍ പറഞ്ഞു.

Best wishes to Shaukat

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 23 ജൂണ്‍ 2025 (16:19 IST)
ആര്യാടന്‍ ഷൗക്കത്തിനെ അഭിനന്ദിച്ച് പിവി അന്‍വര്‍. വിഡി സതീശനോട് ഒരു വിരോധവുമില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. എല്‍ഡിഎഫ് പരാജയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്നും പിവി അന്‍വര്‍ പറഞ്ഞു. യുഡിഎഫിനെ പലതരത്തിലും താന്‍ സഹായിച്ചെന്നും നേതൃത്വം ചതിച്ചെന്നും പി വി അന്‍വര്‍ പറഞ്ഞു.  
 
കൂടാതെ സതീശനുമായി തുറന്ന ചര്‍ച്ചയ്ക്ക് മടിയില്ലെന്നും സതീശനും പിണറായിസത്തിന് എതിരാണെന്നും എന്നാല്‍ തന്നെ അവഹേളിക്കുകയാണ് യുഡിഎഫ് ചെയ്തതെന്നും തന്നെ കൂടെ കൂട്ടിയിരുന്നെങ്കില്‍ വോട്ടു വിഹിതം ഉയര്‍ത്താമായിരുന്നു എന്നും അന്‍വര്‍ പറഞ്ഞു. രണ്ടുപ്രാവശ്യം നിലമ്പൂരില്‍ നിന്ന് എംഎല്‍എ ആയ വ്യക്തിയാണ് അന്‍വര്‍. 
 
അതേസമയം അന്‍വര്‍ നിര്‍ണായക ശക്തിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചു. വോട്ടെടുപ്പില്‍ അന്‍വര്‍ ഘടകമായെന്നും ജനങ്ങള്‍ക്കിടയിലെ സ്വാധീനം തെളിയിച്ചെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇത്രയും വോട്ട് കിട്ടുന്നയാളെ തള്ളാനാകില്ലെന്നും അടച്ച വാതില്‍ തുറക്കാന്‍ പ്രയാസം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Kerala Weather: ചക്രവാതചുഴികള്‍; അടുത്ത അഞ്ച് ദിവസം മഴ, മുന്നറിയിപ്പുകള്‍ ഇങ്ങനെ