Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് ഹൈക്കോടതിയിലും ജാമ്യമില്ല; റിമാന്‍ഡില്‍ തുടരും

ദിലീപിന് ഹൈക്കോടതിയിലും ജാമ്യമില്ല

dileep arrest
കൊച്ചി , തിങ്കള്‍, 24 ജൂലൈ 2017 (10:39 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്‍ നിരത്തിയ വാദങ്ങളെല്ലാം പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ വിധി. ജസ്റ്റിസ് സുനില്‍തോമസിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ജാമ്യഹര്‍ജി പരിഗണിച്ചത്. കഴിഞ്ഞ 10ന് അങ്കമാലി കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തളളിയിരുന്നു.  
 
സംഭവത്തിലെ മുഖ്യസൂത്രധാരന്‍ ദിലീപാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന പ്രതിഭാഗത്തിന്റെ വാദങ്ങളാണ് ഹൈക്കോടതി ഇതോടെ തളളിയത്. നിലവില്‍ ആലുവ സബ്ജയിലിലാണ് ദിലീപ്. അതേസമയം, ഒളിവിൽ കഴിയുന്ന ദിലീപിന്റെ മാനേജറായ അപ്പുണ്ണിയുടെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപ്പ് തിന്നവരെല്ലാം വെളളം കുടിക്കും; ദിലീപിന്റെ പണമിടപാടുകളുടെ കേന്ദ്രം ദുബായ്?