Publish Date: Wed, 07 Oct 2020 (12:24 IST)
Updated Date: Wed, 07 Oct 2020 (12:25 IST)
ബെംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ആവശ്യമെങ്കിൽ ബിനീഷിനെ വീണ്ടും വിളിപ്പിക്കുമെന്നും ഇഡി വ്യക്തമാക്കി. അനൂപിന് പണം നൽകിയവരെ മുഴുവൻ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. അനൂപിന്‍റെ മൊഴിയുമായി ഇവരുടെ മൊഴികൾ പരിശോധിച്ച ശേഷമാകും തുടർനടപടികൾ.
ഇന്നലെ ആറുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് വിട്ടയച്ചത്. മുഹമ്മദ് അനൂപിന്‍റെ ലഹരി ഇടപാടുകളെ കുറിച്ച് അറിയില്ലായിരുന്നുവെന്ന് ബിനീഷ് ഉദ്യോഗസ്ഥർക്ക് മുന്നില്‍ വ്യക്തമാക്കി. വ്യാപാര ആവശ്യത്തിനായി മുഹമ്മദ് അനപ് വിവിധ അക്കൗണ്ടുകളിലൂടെ 70 ലക്ഷം രൂപ സമാഹരിച്ചതായി ഇഡി കണ്ടെത്തിയിരുന്നു. ഇതിൽ ആറ് ലക്ഷം മാത്രമാണ് താൻ വ്യാപാര ആവശ്യത്തിനായി അനൂപിന് നൽകിയതെന്നും ലഹരി വ്യാപാരത്തെ കുറിച്ച് അറിയില്ലായിരുന്നെന്നും ബിനീഷ് പറയുന്നു.