Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹത്രസ് കേസ്: പെൺകുട്ടിയുടെ സഹോദരനും പ്രതിയും ഫോണിൽ ബന്ധപ്പെട്ടത് 100 ലേറെ തവണയെന്ന് പൊലീസ്

ഹത്രസ് കേസ്: പെൺകുട്ടിയുടെ സഹോദരനും പ്രതിയും ഫോണിൽ ബന്ധപ്പെട്ടത് 100 ലേറെ തവണയെന്ന് പൊലീസ്
, ബുധന്‍, 7 ഒക്‌ടോബര്‍ 2020 (11:31 IST)
ലക്നൗ: ഹത്രസ് കേസിൽ വഴിത്തിരിവാകുന്ന പുതിയ കണ്ടെത്തലുമായി അന്വേഷണ ഉദ്യോഗസ്ഥർ. അക്രമത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ സഹോദരനും പ്രതിയും തമ്മിൽ നുറിലധികം തവണ ഫോണിൽ ബന്ധപ്പെട്ടതായാണ് പൊലീസിന്റെ കണ്ടെത്തൽ. പെൺകുട്ടിയുടെ സഹോദരന്റെ പേരിലുള്ള ഫോൺ നമ്പറിലേയ്ക്ക് അഞ്ച് മാസത്തിനിടെ പ്രതി നൂറിലധികം തവണ വിളിച്ചതായി കോൾ രേഖകളെ അടിസ്ഥാനമാക്കി അന്വേഷണ സംഘം വ്യക്തമാക്കുന്നു.
 
പെൺകുട്ടിയുടെ സഹോദരൻ തന്നെയാണോ ഫോണിൽ സംസാരിച്ചത് എന്ന് വ്യക്തമാക്കുന്നതിന് കോളുകൾ പരിശോധിയ്ക്കുമെന്ന് പൊലീസ് പറഞ്ഞു. ഇതിനായി സഹോദരന്റെ ശബ്ദ സാംപിൾ ശേഖരിച്ചേയ്ക്കും. 2019 ഒക്ടോബറിനും 2020 മാർച്ചിനും ഇടയിൽ ഇവർ അഞ്ച് മണിക്കൂറോളം ഫോണിൽ സംസാരിച്ചതായും പ്രതികൾ പെൺകുട്ടിയുടെ കുടുംബവുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നതായി പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തിയതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്