Select Your Language

Notifications

webdunia
webdunia
webdunia
Friday, 11 April 2025
webdunia

നേമത്ത് കുമ്മനം ഉറപ്പ്, രണ്ടുവര്‍ഷത്തേക്ക് രാഷ്ട്രിയത്തിലേക്കില്ല: ശ്രീശാന്ത്

Sreeshanth

ശ്രീനു എസ്

, ശനി, 3 ഏപ്രില്‍ 2021 (20:35 IST)
നേമത്ത് കുമ്മനം രാജശേഖരന്‍ ഉറപ്പായും വിജയിക്കുമെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും തീര്‍ച്ചയായും ബിജെപിക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. കൂടാതെ രണ്ടു വര്‍ഷത്തേക്ക് ഏതായാലും രാഷ്ട്രീയത്തിലേക്കില്ലെന്നും ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും താരം പറഞ്ഞു. പൂജപ്പുരയില്‍ കുമ്മനത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാത്തിനു സംഘടിപ്പിച്ച കൂട്ടയോട്ടം ഉദ്ഘാടനം ചെയ്യവെയാണ് ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്.
 
കഴിഞ്ഞ പ്രാവശ്യം താന്‍ തിരുവനന്തപുരത്ത് മത്സരിച്ചപ്പോള്‍ ലഭിച്ചത് പാര്‍ട്ടി വോട്ടുകളാണെന്നും താരം പറഞ്ഞു. ഇത്തവണത്തെ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറിനുവേണ്ടി പ്രചരണത്തിനിറങ്ങുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

5,6 തിയതികളില്‍ അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങള്‍ക്കും അനുമതി നേടണം