കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; സൗജന്യമായി മണ്ണെണ്ണ നല്‍കില്ല - കേരളത്തിന്റെ ആവശ്യം തള്ളി മോദി സര്‍ക്കാര്‍
						
		
						
				
കേരളത്തോട് അവഗണന തുടര്‍ന്ന് കേന്ദ്രം; സൗജന്യമായി മണ്ണെണ്ണ നല്‍കില്ല - കേരളത്തിന്റെ ആവശ്യം തള്ളി മോദി സര്‍ക്കാര്‍
			
		          
	  
	
		
										
								
																	പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിനോടുള്ള വിവേചനം തുറന്നു കാട്ടി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും. കേരളത്തിന് സൗജന്യമായി മണ്ണെണ്ണ നൽകണമെന്ന സർക്കാരിന്റെ ആവശ്യം കേന്ദ്ര സർക്കാർ തള്ളി.
									
			
			 
 			
 
 			
			                     
							
							
			        							
								
																	12000 കിലോ ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കുമെങ്കിലും സബ്സിഡി ഉണ്ടാകില്ലെന്നാണ് കേന്ദ്രം അറിയിച്ചു. ഇതോടെ ഒരു ലിറ്റർ മണ്ണെണ്ണയ്ക്ക് എഴുപത് രൂപ കേരളം നൽകേണ്ടി വരും. സബ്സിഡി ഉണ്ടെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്കിയാല് മതിയാകുമായിരുന്നു.
									
										
								
																	കേന്ദ്ര പെട്രോളിയം മന്ത്രാലയമാണ് ഇക്കാര്യത്തില്‍ ഉത്തരവ് പുറത്തിറക്കിയത്.
മഴക്കെടുതിയില്‍ ജനജീവിതം താറുമാറായ കേരളത്തിന് അത്യാവശ്യമായിരുന്നു സൗജന്യ മണ്ണെണ്ണ. എന്നാല്‍ അരിക്കെന്ന പോലെ മണ്ണെണ്ണയുടെ കാര്യത്തിലും നരേന്ദ്ര മോദി സര്‍ക്കാര്‍ അവഗണന കാട്ടുകയായിരുന്നു.