Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

തമിഴ്‌നാട് സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്: 200 കോടി

തമിഴ്‌നാട് സർക്കാർ ജീവനക്കാരുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്: 200 കോടി

തമിഴ്‌നാട് സർക്കാർ
തിരുവനന്ത‌പുരം , തിങ്കള്‍, 27 ഓഗസ്റ്റ് 2018 (07:51 IST)
തമിഴ്നാട്ടിലെ മുഴുവൻ സർക്കാർ ജീവനക്കാരുടേയും ഒരു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്. അതായത് ഏകദേശം 200 കോടി രൂപയായിരിക്കും നൽകുക. തമിഴ്നാട് ഗവ. എംപ്ലോയീസ് അസോസിയേഷൻ (ടിഎൻജിഇഎ) സംസ്ഥാന സെക്രട്ടറി സി ആർ രാജ്കുമാർ ഇക്കാര്യം അറിയിച്ചത്.
 
ഈ മാസത്തെ ശമ്പളത്തിൽ നിന്നാണ് നൽകാൻ തീരുമാനം. ഇതിന് മുമ്പ് കേരളത്തിലേക്ക് ആവശ്യമായ സാധനങ്ങൾ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചിരുന്നു.
 
കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാനായി 4000 കിലോ അരി, ആവശ്യമരുന്നുകൾ, കുട്ടികളുടെ ഉടുപ്പുകൾ, ബെഡ്ഷീറ്റ് തുടങ്ങിയ സാധനങ്ങളും ഇപ്പോൾ കേരളത്തിലേക്ക് അയച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രളയക്കെടുതി; ഏറ്റവും കൂടുതൽ നാശനഷ്‌ടം മരാമത്ത് വകുപ്പിന്, റോഡുകളും പാലങ്ങളും നന്നാക്കിയെടുക്കാൻ വേണ്ടത് ഒന്നര വർഷം, 5815.25 കോടി