Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഡാറ് ലവും പ്രിയയുടെ കണ്ണിറുക്കലും വീണ്ടും സുപ്രീം‌കോടതിയിലേക്ക്?

മാണിക്യ മലരായ പൂവി യൂ ട്യൂബില്‍ നിന്നും നീക്കം ചെയ്യണം...

അഡാറ് ലവും പ്രിയയുടെ കണ്ണിറുക്കലും വീണ്ടും സുപ്രീം‌കോടതിയിലേക്ക്?
, ഞായര്‍, 8 ഏപ്രില്‍ 2018 (15:37 IST)
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവിയെന്ന ഗാനം ഏറെ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോഴിതാ, ഈ ഗാനരംഗം വീണ്ടും സുപ്രീംകോടതി കയറുന്നു. ഈ രംഗം മുസ്ലിങ്ങളെ അപകീര്‍ത്തിപെടുന്നുവെന്നും ഇസ്ലാമിക വികാരം വ്രണപെടുത്തുവെന്നും ഹര്‍ജിയില്‍ പറയുന്നു. 
 
മുസ്ലിം വികാരം വ്രണപ്പെടുത്ത രംഗം ഉള്‍പ്പെടുന്ന ഈ ഗാനം ചിത്രത്തില്‍ നിന്നും നീക്കണമെന്നാണ് ഹൈദരാബാദ് സ്വദേശികളായ മുഖീത് ഖാന്‍, സഹീര്‍ ഉദ്ദീന്‍ അലി ഖാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
 
ഗാനരംഗം യൂട്യൂബില്‍ നിന്നും നീക്കണം. ഇതിനു പുറമെ സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത് തടയാനുള്ള നടപടി സ്വീകരിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. പ്രവാചകനെയും ഖദീജ ബീവിയെയും സംബന്ധിച്ചുള്ള ഗാനത്തില്‍ കണ്ണിറുക്കുന്ന ദൃശ്യങ്ങളുണ്ട്. ഇത് ദൈവ നിന്ദയാണ്. ഇസ്ലാമില്‍ കണ്ണിറുക്കുന്നത് വിലക്കിയുട്ടണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ആഞ്ജാപിക്കാന്‍ തുടങ്ങി, എന്നേക്കൊണ്ട് പാട്ടെഴുതിക്കേണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞു: ശ്രീകുമാരന്‍ തമ്പി