Select Your Language

Notifications

webdunia
webdunia
webdunia
webdunia

മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രത്തിന്റെ അനുമതിയില്ല; കാരണം യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്താത്തത്

P Rajeev visit us

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 26 മാര്‍ച്ച് 2025 (10:12 IST)
മന്ത്രി പി രാജീവിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നല്‍കിയില്ല. യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന കാരണം കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഈ മാസം 28 മുതല്‍ ഏപ്രില്‍ ഒന്നു വരെയുള്ള യാത്രയ്ക്കാണ് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെഎസ്എഐടിസി എംഡി എന്നിവരടങ്ങിയ നാലുപേരാണ് അമേരിക്കയിലേക്ക് പോകുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ അനുമതി നേടിയത്.
 
അമേരിക്കന്‍ സൊസൈറ്റി ഫോര്‍ പബ്ലിക് അഡ്മിനിസ്‌ട്രേഷന്റെ ചര്‍ച്ചയില്‍ പങ്കെടുക്കാനായിരുന്നു യാത്രാ അനുമതി ചോദിച്ചത്. എന്നാല്‍ പരിപാടിയില്‍ മന്ത്രി തലത്തിലുള്ളവര്‍ പങ്കെടുക്കേണ്ടതില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു എന്നാണ് വിവരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Theatre Day 2025: ലോക നാടകദിനം