Select Your Language

Notifications

webdunia
webdunia
webdunia
webdunia

അധിക വിലക്ക് വാങ്ങി ക്ഷാമം പരിഹരിക്കും, തൽക്കാലം പവർക്കട്ടില്ലെന്ന് വൈദ്യുതി മന്ത്രി

അധിക വിലക്ക് വാങ്ങി ക്ഷാമം പരിഹരിക്കും, തൽക്കാലം പവർക്കട്ടില്ലെന്ന് വൈദ്യുതി മന്ത്രി
, തിങ്കള്‍, 11 ഒക്‌ടോബര്‍ 2021 (17:42 IST)
വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും സംസ്ഥാനത്ത് തൽക്കാലം ലോഡ്ഷെഡിങും പവർക്കട്ടും ഉണ്ടാകില്ല. 19 വരെ ലോഡ്‌ഷെഡിങും പവർകട്ടും വേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത ഉന്നതതലയോഗത്തിൽ ധാരണയായി.പ്രതിദിനം രണ്ട് കോടിയോളം അധികം ചെലവിട്ട് പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വൈദ്യുതി വാങ്ങി ക്ഷാമം പരിഹരിക്കും. അടുത്ത ചൊവ്വാഴ്‌ച സ്ഥിതി വിലയിരുത്തി തുടർനടപടികൾ തീരുമാനിക്കുമെന്ന് മന്ത്രി കെ കൃഷ്‌ണൻകുട്ടി അറിയിച്ചു.
 
 3800 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം കേരളത്തിന് വേണ്ടത്. ഇതില്‍ 2200 മെഗാവാട്ടും പുറത്ത് നിന്നുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നുള്ള ദീര്‍ഘകാല കരാറിന്‍റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്.രാജ്യത്തെ കടുത്ത കൽക്കരി ക്ഷാമം മൂലം കേരളത്തിന് പ്രതിദിനം 1800 മുതല്‍ 1900 മെഗാവാട്ട് വരെ വൈദ്യുതി മാത്രമാണ് ലഭിക്കുന്നത്. മൂന്നൂറ് മുതല്‍ 400 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണുള്ളത്. 
 
ഇത് മറികടക്കാന്‍ രണ്ട് കോടിയോളം അധികം ചെലവിട്ട് മൂന്നൂറ് മെഗാവാട്ട് വൈദ്യുതിയോളം പവര്‍ ഏക്സ്ചേഞ്ചില്‍ നിന്ന് വാങ്ങുകയാണ് ഇപ്പോൾ ചെയുന്നത്. അടുത്ത ചൊവ്വാഴ്‌ച വരെ ഈ സ്ഥിതി തുടരും. മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കശ്മീരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: അഞ്ചുസൈനികര്‍ക്ക് വീരമൃത്യു