Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണം കൈവശം വയ്‌ക്കുന്നതിനും നിയന്ത്രണം; വിവാഹിതരായ സ്ത്രീകൾക്ക് 62.5 പവൻ മാത്രം കൈവശം വയ്‌ക്കാം

പിടിവിടാതെ കേന്ദ്രസര്‍ക്കാര്‍; സ്വർണം കൈവശം വെക്കുന്നതിന്​ നിയന്ത്രണം

സ്വർണം കൈവശം വയ്‌ക്കുന്നതിനും നിയന്ത്രണം; വിവാഹിതരായ സ്ത്രീകൾക്ക് 62.5 പവൻ മാത്രം കൈവശം വയ്‌ക്കാം
ന്യൂഡൽഹി , വ്യാഴം, 1 ഡിസം‌ബര്‍ 2016 (16:51 IST)
ജന ജീവിതത്തിന്റെ താളം തെറ്റിച്ച നോട്ട്​ പിൻവലിക്കലി​ന്​ ശേഷം സ്വർണം കൈവശം വെക്കുന്നതിനും നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. നോട്ടുകൾ അസാധുവാക്കിയതോടെ കള്ളപ്പണം വെളുപ്പിക്കാൻ സ്വർണ നിക്ഷേപത്തിലേക്ക്​  മാറുന്നതായുള്ള  റിപ്പോർട്ടുകളെ തുടർന്നാണ് കേന്ദ്രസർക്കാർ നടപടി.

വിവാഹിതയായ യുവതിക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി 62.5 പവനാണ് (500 ഗ്രാം). അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വർണം (32.25 പവൻ) കൈവശം സൂക്ഷിക്കാം. 100 ഗ്രാം സ്വർണമാണ് (12.5 പവൻ) പുരുഷൻമാർക്ക് ഇനി കൈവശം വയ്ക്കാൻ കഴിയുന്നത്. പുതിയ പ്രഖ്യാപനത്തോടെ കള്ളപ്പണം വെളുപ്പിക്കാൻ സ്വർണം വാങ്ങിക്കൂട്ടിയവർ വെട്ടിലാവും.

അളവുകളിൽ കൂടുതൽ സ്വർണം കൈവശം സൂക്ഷിച്ചാൽ അതിന്​ ആദായ നികുതി നൽകണം. അമിത സ്വർണം കണ്ടെത്തിയ ആധായ നികുതി റെയ്​ഡിൽ പിടിച്ചെടുക്കാമെന്ന്​ വ്യവസ്ഥ ചെയ്യുന്നത്​. അതേസമയം, പാരമ്പര്യമായി കിട്ടിയ സ്വർണത്തിന് ആദായനികുതി ഉണ്ടായിരിക്കില്ല.

500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ സ്വർണ ഇറക്കുമതി സർക്കാർ വിലക്കിയേക്കുമെന്ന സൂചനകളെ തുടർന്ന് ജൂവലറി ഉടമകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയിരുന്നു. സ്വർണത്തിലും നിയന്ത്രണം കേന്ദ്രസർക്കാർ കൊണ്ടുവരുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപ് ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല, എല്ലാം മക്കളുടെ ഭാഗ്യം