Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

ബൈക്കും ടിപ്പറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

എ കെ ജെ അയ്യര്‍

, വെള്ളി, 19 ഫെബ്രുവരി 2021 (17:36 IST)
കോട്ടയ്ക്കല്‍: കോട്ടയ്ക്കലിനടുത്ത് പുത്തൂര്‍ പാറക്കോരിയില്‍ നടന്ന വാഹനാപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പൊന്മള സ്വദേശി വിളമ്പുലാക്കല്‍ മൊയ്തീന്റെ മകന്‍ മുഹമ്മദ് ഫസല്‍ എന്ന 36 കാരനാണ് മരിച്ചത്.
 
ഇന്ന് പുലര്‍ച്ചെ ആറുമണിയോടെ ആയിരുന്നു സംഭവം. സ്വകാര്യ ബസിലെ കണ്ടക്ടറായ മുഹമ്മദ് ഫസല്‍ സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ടിപ്പര്‍ ലോറിയില്‍ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കോട്ടയ്ക്കല്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്തുള്ളത് 29,08,657 കന്നുകാലികള്‍; 6.34ശതമാനം വര്‍ധനവ്