Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങള്‍ ഒരുക്കാന്‍ നോര്‍ക്കയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങള്‍ ഒരുക്കാന്‍ നോര്‍ക്കയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും

ശ്രീനു എസ്

, വ്യാഴം, 5 നവം‌ബര്‍ 2020 (18:16 IST)
സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് സാങ്കേതികാധിഷ്ഠിത ബിസിനസ് അവസരങ്ങള്‍ ഒരുക്കുന്നതിന് നോര്‍ക്കയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി നോര്‍ക്ക പ്രവാസി സ്റ്റാര്‍ട്ടപ്പ് പ്രോഗ്രം നടപ്പിലാക്കുന്നു. പ്രവാസികളുടെ പ്രൊഫഷണല്‍ നൈപുണ്യത്തിനനുസൃതമായ പുനരധിവാസത്തിനും, സമാനമായ ഒന്നിലധികം സ്ഥാപനങ്ങളെ ഓര്മ്മിപ്പിക്കുന്ന സാങ്കേതികവിദ്യ, ബിസിനസ്, നിക്ഷേപസാധ്യത തിരിച്ചറിയല്‍ എന്നിവയുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.  
 
പങ്കാളിത്ത മാതൃകയിലുള്ള സംരംഭങ്ങള്‍ സൃഷ്ടിക്കുന്നതിന് സമാന മനസ്‌കരായ പ്രവാസികളെ കണ്ടെത്തുന്നതിനും പദ്ധതി സഹായകമാണ്.  പ്രവാസി സമൂഹത്തില്‍ത്തന്നെ ബിസിനസ് നെറ്റ്വര്‍ക്കും ഇന്‍വെസ്റ്റര്‍നെറ്റ്വര്‍ക്കും രൂപീകരിക്കും. ടെക്‌നോളജി സ്റ്റാര്‍ട്ടപ്പുകളുമായി മാര്‍ഗനിര്‍ദേശത്തിനും കണ്‍സള്‍ട്ടിംഗിനുമുള്ള അവസരങ്ങള്‍ പ്രവാസികള്‍ക്ക് പ്രയോജനപ്പെടുത്താനാകും. വിവിധ സ്റ്റാര്‍ട്ടപ്പ് പദ്ധതികളിലൂടെ ധനസഹായം ലഭ്യമാക്കുന്നതിനും പദ്ധതി ഊന്നല്‍ നല്‍കും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 6820 പേർക്ക് കൊവിഡ് 26 മരണം, 7699 പേർക്ക് രോഗമുക്തി