Webdunia - Bharat's app for daily news and videos

Install App

നഴ്‌സുമാര്‍ക്ക് കാനഡയില്‍ അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 10 നവം‌ബര്‍ 2023 (18:22 IST)
കേരളത്തില്‍ നിന്നുളള നഴ്‌സുമാര്‍ക്ക് കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയിലേയ്ക്കും സൗദി ആരോഗ്യമന്ത്രാലയത്തിലേയ്ക്കും (വനിതകള്‍) അവസരങ്ങളൊരുക്കി സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക-റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. സൗദിയിലേയ്ക്ക് നവംബറിലും (26 മുതല്‍ 28 വരെ-കൊച്ചി) കാനഡയിലേയ്ക്ക് ഡിസംബറിലുമാണ് റിക്രൂട്ട്‌മെന്റ്. ഇക്കാര്യത്തില്‍ കേരളസര്‍ക്കാരും കാനഡയിലെ ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യ സര്‍ക്കാരും തമ്മില്‍ കഴിഞ്ഞ മാസം കരാറിലായിരുന്നു. 
 
കാനഡ റിക്രൂട്ട്‌മെന്റ് (ന്യൂ ഫോണ്ട്‌ലന്‍ഡ് & ലാബ്രഡോര്‍ പ്രവിശ്യയില്‍)
നവംബര്‍ 26 മുതല്‍ ഡിസംബര്‍ 05 വരെ കൊച്ചിയില്‍
 
2023 നവംബര്‍ 26 മുതല്‍ ഡിസംബര്‍ 05 വരെ കൊച്ചിയിലാണ് അഭിമുഖങ്ങള്‍ നടക്കുക. 2015 ന് ശേഷം നേടിയ ബി.എസ്.സി (നഴ്‌സിങ്)  ബിരുദവും കുറഞ്ഞത് 2 വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും (ഫുള്‍ ടൈം 75 മണിക്കൂര്‍ ബൈ വീക്കിലി) ഉളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അഭിമുഖം ഡിസംബര്‍ മാസം നടക്കുന്നതാണ്. കാനഡയില്‍ നഴ്‌സ് ആയി ജോലി നേടാന്‍  NCLEX പരീക്ഷ പാസ് ആകേണ്ടതുണ്ട്.  അഭിമുഖത്തില്‍ പങ്കെടുത്ത് വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഈ യോഗ്യത നിശ്ചിത കാലയളവില്‍ നേടിയെടുത്താല്‍ മതിയാകും. അഭിമുഖ സമയത്ത് ഇവയിലേതെങ്കിലും നേടിയിട്ടുണ്ടെങ്കില്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നതുമാണ്. കൂടാതെ IELTS ജനറല്‍ സ്‌കോര്‍ 5 അഥവാ CELPIP ജനറല്‍ സ്‌കോര്‍ 5 ആവശ്യമാണ്. കൂടുതല്‍ വിവരങ്ങളും സംശയങ്ങള്‍ക്കുള്ള മറുപടിയും നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ശമ്പളം മണിക്കൂറില്‍ 33.64-41.65 കനേഡിയന്‍ ഡോളര്‍ (CAD) ലഭിക്കുന്നതാണ്. (അതായത് ഏകദേശം 2100 മുതല്‍ 2600 വരെ ഇന്ത്യന്‍ രൂപ)
 
താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ CV (നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ (www.norkaroots.org)  നല്‍കിയിരിക്കുന്ന ഫോര്‍മാറ്റ് പ്രകാരം തയ്യാറാക്കേണ്ടതാണ്. ഇതില്‍ രണ്ട് പ്രൊഫഷണല്‍ റഫറന്‍സുകള്‍ ഉള്‍പ്പെടുത്തിയിരിക്കണം. (അതായത് നിലവിലുള്ളതോ അല്ലെങ്കില്‍ മുന്‍പ് ഉള്ളതോ). വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, നഴ്‌സിംഗ് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, അക്കാഡമിക്ക് ട്രാന്‍സ്‌ക്രിപ്റ്റ്, പാസ്‌പോര്‍ട്ട്, മോട്ടിവേഷന്‍ ലെറ്റര്‍,  എന്നിവ സഹിതം newfound.norka@kerala.gov.in എന്ന ഇ-മെയിലിലേയ്ക്ക് 2023 നവംബര്‍ 16 നകം അപേക്ഷ നല്‍കേണ്ടത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments