സംസ്ഥാനത്ത് നിയമസഭാ തിരെഞ്ഞെടുപ്പിന് മുന്നോടിയായി എൻഎസ്എസിനെ ഒപ്പം നിർത്തി കളം പിടിക്കാൻ ബിജെപി നീക്കം.നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫിനെ ഉമ്മന്‍ചാണ്ടി നയിക്കുമെന്ന തീരുമാനം വന്നതിനു പിന്നാലെയാണ് എന്‍എസ്എസ് വോട്ട് ലക്ഷ്യമിട്ടുള്ള ബിജെപിയുടെ നീക്കം.
മന്നം ജയന്തിക്ക് ആശംസ അറിയിച്ച പ്രധാനമന്ത്രിക്കും അമിത്ഷാക്കും എന്‍എസ്എസ് നന്ദി പ്രകടിപ്പിച്ചതാണ് ബിജെപി ആയുധമാക്കുന്നത്നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിനെ കൂടി ഒപ്പം നിർത്താൻ സാധിച്ചാൽ വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത കേരള സന്ദർശനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുമായി കൂടിക്കാഴ്‌ച്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.