Publish Date: Thu, 27 Jan 2022 (20:40 IST)
Updated Date: Thu, 27 Jan 2022 (20:43 IST)
ആറ്റിങ്ങല്‍ : യുവാവ് മൊബൈല്‍ ഫോണില്‍ അശ്‌ളീല ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ യുവതിയും നാട്ടുകാരും ചേര്‍ന്ന് യുവാവിനെ ഓടിച്ചിട്ടു പിടികൂടാന്‍ ശ്രമിച്ചെങ്കിലും യുവാവ് ഉടുമുണ്ട് ഊരിയെറിഞ്ഞു ഓടി രക്ഷപ്പെട്ടു.
കഴിഞ്ഞ രാത്രി ആറ്റിങ്ങലിലായിരുന്നു സംഭവം. സംഭവങ്ങളെല്ലാം വീഡിയോയായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. എന്തായാലും യുവതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.