Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓൺലൈൻ ക്ളാസിനിടെ നഗ്നതാപ്രദർശനം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

ഓൺലൈൻ ക്ളാസിനിടെ നഗ്നതാപ്രദർശനം: മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

എ കെ ജെ അയ്യര്‍

, തിങ്കള്‍, 24 ജനുവരി 2022 (19:08 IST)
കാസർകോട്: ഫയർ സെക്കണ്ടറി സ്‌കൂളിലെ ഓൺലൈൻ ക്ളാസിൽ  നഗ്നതാ പ്രദർശനം ഉണ്ടായി എന്ന പരാതിയിൽ അന്വേഷണം നടത്താൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിർദ്ദേശം നൽകിയതിനെ തുടർന്ന് അന്വേഷണം തുടങ്ങി. കാഞ്ഞങ്ങാട് ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക കണക്ക് ഓൺലൈൻ ക്ളാസിനിടെയാണ് സംഭവം ഉണ്ടായത്. ഇതിനൊപ്പം സൈബർ സെൽ പോലീസും കേസ് അന്വേഷിക്കുന്നുണ്ട്.

ഫായിസ് എന്ന ഐഡിയിൽ നിന്നായിരുന്നു ഇത്. മുഖം മറച്ചാണ് നഗ്നത പ്രദര്ശിപ്പിച്ചയാൾ വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. പ്രദർശനം ആരംഭിച്ചതോടെ അധ്യാപിക കുട്ടികളോട് ക്ലാസിൽ നിന്ന് എക്സിറ്റ് ആകാൻ ആവശ്യപ്പെട്ടു. തുടർന്ന് സ്‌കൂളിൽ അടിയന്തിര പി.ടി.എ യോഗം ചേരുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.

ഫായിസ് എന്നൊരു വിദ്യാർത്ഥി ക്ലാസിൽ പഠിക്കുന്നില്ല എന്നാണ് സ്‌കൂൾ അധികാരികൾ പറയുന്നത്. വകുപ്പ് തല അന്വേഷണം നടത്താനും മന്ത്രി നിർദ്ദേശം നൽകി. പൊതുവിദ്യാഭ്യാസ ഡയറക്ടറോട്   ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പന്ത്രണ്ടുകാരനെ പീഡിപ്പിച്ച മൂന്നു പേർ അറസ്റ്റിൽ